ഫിലാഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍രാജിന് ഫിലാഡല്ഫിയായില് സ്വീകരണം നല്കി.
സെപ്തംബര്‍ 24-ാം തീയതി ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശ്രീ. യോഹന്നാന് ശങ്കരത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ശ്രീ. സജി കരിംകുറ്റി സ്വാഗതം ആശംസിച്ചു.
നാഷണല്‍ ഐ.എന്‍.ഓ.സി പ്രസിഡന്റ് ശ്രീ. ജോബി ജോര്‍ജ്ജ് ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ പി. മോഹന്‍രാജ് കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരികെ ഭരണത്തില്‍ എത്തേണ്ടത് ഇന്‍ഡ്യയുടേയും കേരളത്തിന്റേയും അഖണ്ഡതയ്ക്ക് അനിവാര്യമാണ് എന്ന് അറിയിച്ചു. ജാതിയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്കി കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന ഗവണ്മെന്റിന് അധികാരത്തില്‍ എത്തിക്കും എന്ന് അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ അദ്ദേഹം പ്രസ്താവിച്ചു.
ഇന്‍ഡ്യാ ഗവണ്മെന്റ് ഒരു പരാജയം ആയി മാറി കഴിഞ്ഞു. കേരളാ ഗവണ്മെന്റ് സാധാരണക്കാരില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ പോയകാല പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കയാണെന്നും, വരും നാളുകളില്‍ ഒരു കൊടുങ്കാറ്റായി അത് മാറി, തിരികെ ഭരണത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു കൊണ്ടും, സ്വീകരണ സമ്മേളനത്തിന് നന്ദി അറിയിച്ചു കൊണ്ടും തന്റെ പ്രസംഗം അവസാനിപ്പിച്ചു. ശ്രീ. ഫിലിപ്പോസ് ചെറിയാന് കൃതജ്ഞത രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി സന്തോഷ് എബ്രഹാം എം.സി. ആയി പ്രവര്‍ത്തിച്ചു.
Comments