അടൂര്‍ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ആനന്ദപ്പളളി സുരക്ഷാ നഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ജയ് വിലാസത്തില്‍ ഇ.ജി.ജോയിക്കുട്ടി (64) യാണ് മരിച്ചത്. കഴിഞ്ഞ 20ന് ഉച്ചകഴിഞ്ഞു മൂന്നിന് ആനന്ദപ്പളളി കത്തോലിക്കാ പളളിയ്ക്കു മുന്‍വശത്തായിരുന്നു അപകടം. ഹോളിക്രോസ് റോഡില്‍ നിന്നും ആനന്ദപ്പളളിയിലേക്ക് സ്കൂട്ടറില്‍ പോകുന്നതിന് വളവുതിരിഞ്ഞപ്പോള്‍ എതിരെ വന്ന ബൈക്കിടിക്കുകയായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോയിക്കുട്ടി ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. സംസ്കാരം വെളളിയാഴ്ച്ച 10ന് ആനന്ദപ്പളളി മലങ്കര കത്തോലിക്കാ പളളിയില്‍.
ഭാര്യ: ലീലാമ്മ. മക്കള്‍: റെജി (ബഹറിന്‍), റോജി (ഫില്ഡിഫിയ), സജി(ന്യുയോര്‍ക്ക്). മരുമക്കള്‍: നിഷ, സിമി, ലിന്റ.
Comments