Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എക്കോയുടെ കോളേജ് വിദ്യാഭ്യാസ വര്‍ക്ക്‌­ഷോപ്പ് ഒക്‌­ടോബര്‍ രണ്ടിന്   - ബിജു ചെറിയാന്‍

Picture

 ന്യൂയോര്‍ക്ക് സാമൂഹ്യരംഗത്തെ നിരവധി മേഖലകളെ സാധാരണ പൗരന്മാര്‍ക്ക് പരിചയപ്പെടുത്തുകയും ബോധവാന്‍മാരാക്കുകയും ചെയ്യുക വഴി കുറഞ്ഞ കാലം കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധ നേടിയെടുത്ത ECHO (ENHANCE COMMUNITY THROUGH HARMONIOUS OUTREACH) യുടെ ആഭിമുഖ്യത്തില്‍ കോളേജ് എഡ്യുക്കേഷന്‍ വര്‍ക്ക്‌­ഷോപ്പ് ഒക്‌­ടോബര്‍ രണ്ടാം തിയതി ഞായറാഴ്ച 2.30 മുതല്‍ ഫ്‌­ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍
1. ഫൈനാന്‍ഷ്യല്‍ എയിഡിന്റെ അടിസ്ഥാനം, 2. വിവിധതരം സ്‌­കോളര്‍ഷിപ്പ്, ഗ്രാന്റ്, 3. സ്‌­കോളര്‍ഷിപ്പ് ­ഗ്രാന്റ് എന്നിവയുടെ ഉറവിടം, 4. സ്‌­കോളര്‍ഷിപ്പ് കണ്ടുപിടിക്കുക, 5. അപേക്ഷാഫോറവും പ്രക്രിയകളും,6. കോളേജ് നിയമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ പരിചയപ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിചയസമ്പന്നരായ JAN AND TONY ESPOSITO(LEARNER ESPOSITOCOLLEGE CONSULTANTS INC) എന്നിവര്‍ നേതൃത്വം നല്‍കി

പ്രവേശനപരീക്ഷകള്‍ക്കും മറ്റും എപ്പോള്‍ ­ എങ്ങനെ തയ്യാറാവണം, SAT ­യില്‍ അടുത്തയിടെ വന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതിപാദിക്കുന്ന ചര്‍ച്ചകള്‍ക്ക് ശ്രീ. FRANK.S.POMILLA (PRESIDENT - TEST TAKERS) നേതൃത്വം നല്‍കും. യോഗ്യത നേടുന്ന അപേക്ഷാര്‍ത്ഥികളെ SAT PREPARATORY COURSE ലേക്ക് ചേര്‍ക്കുന്നതാണെന്നും സ്‌­കോളര്‍ഷിപ്പ് സംവിധാനം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കോളേജ് വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി­വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ വര്‍ക്ക്‌­ഷോപ്പിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ECHO (എക്കോ) യുടെ ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. തോമസ് മാത്യു (516) 395­8523, ബിജു ചാക്കോ (516) 996­4611, കോപ്പാറ സാമുവേല്‍ (516) 993­ 1355, വര്‍ഗീസ് ജോണ്‍ (917) 291­ 6444, സാബു ലൂക്കോസ് (516) 902 ­4300. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code