Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അങ്ങാടി (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍ )

Picture

 വൃക്ക വേണോ വൃക്കാ ....
മറ്റവയവങ്ങളും റെഡി .
ഓരോ ഗ്രൂപ്പിനും പറ്റിയ
ഏതവയവവും നല്‍കുന്നു .

ആവശ്യക്കാര്‍മാത്രം വരിക .
രാവോ പകലോ വരാം
നിങ്ങടെ ആവശ്യം പറയൂ ...
സംതൃപ്തരായി മടങ്ങാം ...

വായിച്ചവര്‍ വായിച്ചവര്‍
അമ്പരന്നു , കണ്ണുതള്ളി .
ഇവരുടെ ധൈര്യമപാരം
നിയമത്തെ പേടിയ്ക്കണ്ടേ ?

നിയമത്തിന്റെ ദൃഷ്ടിയില്‍
രണ്ടുപേരും കുറ്റക്കാര്‍ ...
ദാതാവും ദാത്യാവും തമ്മില്‍
വ്യത്യാസം തീരെയില്ലലോ !

നിയമമോ ? അതെന്താണ് ? ?
ഞങ്ങളേക്കാള്‍ വലുതോ ? ? ?
ഞങ്ങള്‍ക്ക്­ ഞങ്ങടെ വഴി
നിയമത്തിന് നിയമവഴി .
(നിയമത്തിന് അതിന്റെ വഴി )

പത്രക്കാര്‍ കൈമലര്‍ത്തീടും
പരസ്യത്തിനു പണം കിട്ടും .
പരസ്യത്തിന്‍ ധാര്‍മ്മികത
നോക്കിയാല്‍ നിലനില്പില്ല ...
­ ­ ­ ­ ­ 2 ­ ­ ­ ­ ­

ഒരു വൃക്കക്കെന്താ വില ?
വിലക്കെന്നു പറഞ്ഞില്ല .
അപ്പോള്‍ സൌജന്യമാണോ ?
എന്നും ഞങ്ങള്‍ പറഞ്ഞില്ല .

ഇതെന്തൊരു പ്രഹേളിക !
വള്ളത്തിലോ വഴിയിലോ ?
പിന്നെന്തു വേണം നിങ്ങക്ക്­ ?
കിഡ്‌നി ഞങ്ങക്കു കിട്ടണം !

തരാമെന്ന്! പറഞ്ഞല്ലോ ,
ഞങ്ങള്‍ തൃപ്തരാകുമ്പോള്‍ ...
നിങ്ങളെ തൃപ്തരാക്കീടാന്‍
എന്തുവേണമുരയ്ക്കുക !

ഞങ്ങളൊന്നും ഉരയ്ക്കില്ല ...
നിങ്ങള്‍ അറിഞ്ഞുചെയ്യുക
പാര്‍ട്ടി എപ്പഴേ റെഡി
നിങ്ങളും റെഡിയാവുക

ലോകാവസാനം വന്നേയ്ക്കാം ...
കച്ചവടം നടക്കുമോ ?
ഇരുകൂട്ടര്‍ക്കും അപരനില്‍
ഇല്ലലോ വിശ്വാസമിത്തിരി !!!

C. S. Sankara Warrier, Anubhuti
Cherussery, Thrissur 680306 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code