Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തില്‍ ലഭിച്ചത് പുതിയൊരു വീട്   - പി. പി. ചെറിയാന്‍

Picture

 ഡാലസ് :എഡ്‌­വിന്‍ ഹവാര്‍ഡിന് 92ാം ജന്മദിന സമ്മാനമായി ലഭിച്ചത് പുതിയൊരു വീട്. അറുപത് വര്‍ഷം ഡാലസ് ലേക്ക് ഹീഡിലുളള വീട്ടില്‍ താമസിച്ചു നാലു ചുമരുക്കള്‍ക്കുളളില്‍ വളര്‍ത്തിയെടുത്തതു ഏഴ് മക്കളെ. ഭര്‍ത്താവുമൊത്ത് എഡ്‌­വിന്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് 7000 ഡോളറിന് വാങ്ങിയ വീടായിരുന്നുവത്. രണ്ട് ബെഡ് റൂമും ഒരു ബാത്ത് റൂമുളള വീട്ടില്‍ 7 മക്കളെ വളര്‍ത്തിയെടുത്തപ്പോള്‍ അവര്‍ക്ക് സ്‌നേഹം മാത്രമാണ് നല്‍കുവാന്‍ കഴിഞ്ഞതെന്ന് എഡ്‌­വിന്‍ ഓര്‍ക്കുന്നു.

അറുപത് വര്‍ഷം സന്തോഷത്തോടെ മക്കളോടും കൊച്ചുമക്കളോടുമൊപ്പം താമസിച്ച വീടിന്റെ ചുമരുകള്‍ ആഴ്ചക്കുളളില്‍ നിലമ്പതിക്കും. അവിടെ അതേ സ്ഥാനത്തു പുതിയൊരു വീട് എഡ്‌­വിന് വേണ്ടി ഉയരുമെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. ഡാലസ് സിറ്റിയുടെ പ്രത്യേക പ്രോജക്റ്റായ ഹോം റി കണ്‍സ്ട്രഷന്‍ പ്രോഗ്രാമില്‍ 2014ല്‍ എഡ്‌­വിന്‍ നല്‍കിയ അപേക്ഷയാണ് പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുണയായത്.

പണി പൂര്‍ത്തിയാക്കുന്നതുവരെ മകളുടെ കൂടെ താമസിക്കുമെന്ന് എഡ്‌­വിന്‍ പറയുന്നു. 2017ല്‍ ഫെബ്രുവരിയില്‍ പുതിയ വീടിന്റെ താക്കോല്‍ ലഭിക്കും. തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സില്‍ ലഭിച്ച ജന്മദിനസമ്മാനം ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളില്‍ ഒന്നായിരിക്കുമെന്ന് എഡ്‌­വിന്‍ പറയുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code