Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണം   - ബിജു ചെറിയാന്‍

Picture

 ന്യൂജേഴ്‌സി: ശുദ്ധിമതിയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിശുദ്ധമായ നോമ്പാചരണത്തിന്റേയും ജാഗരണത്തിന്റേയും പുണ്യദിനങ്ങള്‍. ദൈവജനനിയായ കന്യകാമറിയം അമ്മയുടെ ദിവ്യമധ്യസ്ഥതയില്‍ പ്രശോഭിച്ച് നില്‍ക്കുന്ന ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആണ്ടുതോറും നടക്കുന്ന എട്ടുനോമ്പാചരണത്തിനായി ഇടവകയും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. രാപകല്‍ ഭേദമെന്യേ പരിശുദ്ധ മാതാവിനോടുള്ള യാചനയില്‍ ദേവാലയത്തില്‍ കഴിഞ്ഞുകൂടാന്‍ സൗകര്യമൊരുക്കിയിട്ടുള്ള ബൃഹത്തായ പള്ളി സമുച്ചയത്തിലേക്ക് സമീപ ഇടവകളിലേയും സമീപ സംസ്ഥാനങ്ങളിലെ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികളും ഇതര മതാനുയായികളും കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുന്നത് ഇടവകയ്ക്കും ഭദാസനത്തിനും ദേശത്തിനും ദിവ്യാനുഭൂതിയാണ്. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തിവരുന്ന എട്ടുനോമ്പാചരണം കൂടുതല്‍ ആളുകള്‍ക്ക് ഭാഗഭാക്കാകാനുള്ള സൗകര്യാര്‍ത്ഥം സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച മുതല്‍ പത്താംതീയതി ശനിയാഴ്ച വരെയാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

മലങ്കര യാക്കോബായ സഭയുടെ പ്രാദേശിക തലവനും ആധുനിക യാക്കോബു ബുര്‍ദാന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ, മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ്, ശാലോം ടിവിയിലുടെ ഏറെ പ്രശസ്തനായ പ്രമുഖ കണ്‍വന്‍ഷന്‍ വാഗ്മി പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ, ഇടവകയുടെ മുന്‍ വികാരികൂടിയായ പ്രശസ്ത വേദശാസ്ത്ര പണ്ഡിതന്‍ റവ.ഡോ. എ.പി ജോര്‍ജ് എന്നിവരുടെ സാന്നിധ്യവും നേതൃത്വവും നോമ്പാചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് 9.45-നു വിശുദ്ധ കുര്‍ബാന, തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 7.30-നു വിശുദ്ധ കുര്‍ബാനയും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ ഉച്ച പ്രാര്‍ത്ഥന, ധ്യാനം, 5 മണിക്ക് ജാഗരണം, 6 മണി മുതല്‍ സന്ധ്യാപ്രാര്‍ത്ഥനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, 7 മുതല്‍ ധ്യാന യോഗവും സുവിശേഷ പ്രഘോഷണവുണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ മൂന്നാംതീയതി കാലംചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദുക്‌റോനയും എട്ടുനോമ്പാചരണത്തിന്റെ ആരംഭവും അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. സെപ്റ്റംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച 5.30-നു ആയുബ് മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും ഉജ്വല സ്വീകരണം നല്‍കുന്നതാണ്. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവാ തിരുമനസ്സുകൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തും. നോമ്പാചരണത്തിന്റെ സമാപനവും മുഖ്യ പെരുന്നാള്‍ ദിനവുമായ സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് പ്രധാന കര്‍മികത്വം വഹിക്കുന്നതാണ്.

സത്യദൈവത്തെ പൂര്‍ണ്ണ സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി ആരാധിക്കുവാന്‍ ഏറെ നാളുകളായി കാത്തിരുന്ന വിശ്വാസി സമൂഹത്തിനായി ഇപ്പോഴത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു സമാരംഭിച്ച ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയം ഇടവകയുടെ പ്രഥമ ശുശൂഷകരായ നിയമിതരായ റവ.ഡോ. എ.പി ജോര്‍ജ്, വെരി. റവ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തില്‍ ആത്മീയ വളര്‍ച്ചയിലും ആദ്ധ്യാത്മിക ചൈതന്യത്തിലും ഉന്നതിയിലെത്തി, ആരാധന നടത്തിവരുന്ന സെന്റ് മാത്യൂസ് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് 2012 ജനുവരി മാസത്തില്‍ സ്വന്തമായി വാങ്ങുവാന്‍ ദൈവനിശ്ചയമായി. ഇടവകയുടെ നാനാവിധമായ പുരോഗതിക്കും ആത്മീയ വളര്‍ച്ചയ്ക്കും ചൈതന്യത്തിനുമായി യത്‌നിക്കുന്ന ഇപ്പോഴത്തെ വികാരി റവ.ഫാ. ജോസഫ് വര്‍ഗീസ് 2012 മുതല്‍ ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നു. ഭദ്രാസനത്തിന്റേയും പരിശുദ്ധ സഭയുടേയും മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലരാണ് ഇടവകാംഗങ്ങള്‍. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ ഏവരേയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ. ജോസഫ് വര്‍ഗീസും, മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോസഫ് വര്‍ഗീസ് (വികാരി ) 845 242 8899, ജോയി വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 201 724 2287, ഐസക് തോമസ് (ട്രഷറര്‍) 201 873 6683, ഷെവലിയാര്‍ സി.കെ. ജോയി (സെക്രട്ടറി) 201 355 6892, നവീന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി) 551 580 2901. വെബ്‌സൈറ്റ്: www.stmarysbergen.org. Adress: St. Marys Syrian Orthodox Church, 173 N Washington Ave, Berganfield, NJ. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code