Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മണര്‍കാട്ട് പെരുന്നാള്‍ : ചില ചരിത്രരേ­ഖ­കള്‍ (പെരുന്നാള്‍ കാഴ്ചകള്‍ 2: കുര്യന്‍ തോമസ് കരിമ്പനത്തറ­യില്‍ )

Picture

 മണര്‍കാട് പള്ളിയുടെയും പെരുന്നാളിന്‍റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളും വാമൊഴിവഴ­ക്കവും

ആഗോള മരിയന്‍ തീര്ഥാടനകേന്ദ്രമായ മണര്‍കാട് പള്ളി പൗരാണികതയുടെ പൊരുള്‍ ഐതീഹ്യങ്ങളും ചരിത്രരേഖകള്‍ക്കിടയിലും പൊടിയണിഞ്ഞു മയങ്ങുന്നു. . എട്ടുനോമ്പിന്‍റെ മാത്രമല്ല വിശ്വാസാചാരങ്ങളുടെയും ചരിത്രത്തിലേക്ക് ഈ രേഖകള്‍ നമ്മെ കൊണ്ടുപോകും
തെക്കുംകൂര്‍ രാജാക്കന്മാരുടെ കാലത്തെങ്ങോ (എ.ഡി.1103­-1749) ആണ് ഈ പള്ളിയുടെ തുടക്കം. കിഴക്കന്‍ പ്രദേശക്കാര്‍ക്കൊരു ആരാധനാലയത്തിനായി ഉപവസിച്ചു പ്രാര്‍ത്ഥിച്ച പിതാക്കന്മാര്‍ക്ക് എട്ടാംനാള്‍ പ്രഭാതത്തില്‍ മാതാവിന്‍റെ ദിവ്യ ദര്‍ശനം ഉണ്ടായത്രേ. മീനും മാനും എയ്യാത്തതും ഇഞ്ചയും ചൂരലും പടര്‍ന്നതുമായ കാട്ടില്‍ വെളുത്ത പശുവും കിടാവും കിടക്കുന്നിടത്തൊരു ദേവാലയം... ഇതായിരുന്നു സ്വപ്നം. പശുവിലും കിടാവിലും മാതാവായ മറിയാമിനെയും ഉണ്ണിയേശുവിനെയും അവര്‍ വായിച്ചെടുത്തു. അവിടെ മാതാവിന്റെ നാമത്തില്‍ കാട്ടുകമ്പുകള്‍കൊണ്ടൊരു പള്ളി അവര്‍ കെട്ടിയുണ്ടാക്കി . കന്നിമാസം 8 ­ മാം തീയതി മാതാവിന്‍റെ ജനനത്തിരുനാളായിരുന്നു ആദ്യ കുര്‍ബ്ബാന.ഒരു കൊയ്ത്തുത്സവനാള്‍.

തുടക്കത്തില്‍ വടക്ക് പുന്നത്തുറ മുതല്‍ തെക്ക് നാലുന്നാക്കല്‍ വരെയും കിഴക്കു വാഴൂര്‍ മുതല്‍ പടിഞ്ഞാറ് നട്ടാശ്ശേരി വരെയുള്ള സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിയായി മണര്‍ കാട് പള്ളി മാറി. പിന്നീടെന്നോ കരമൊഴിവായിക്കിട്ടിയ സ്ഥലത്ത് പുതിയൊരു പള്ളി പണിതു. മുളയും പരമ്പുമായി പലകാലങ്ങളില്‍ പലരീതികളില്‍ പള്ളി പുതുക്കിപ്പണിതു. 16­മാം ശതകത്തില്‍ പള്ളി പോര്‍ച്ചൂഗീസ് മാതൃകയില്‍ പുനര്‍നിര്‍മ്മിച്ചു

റോയല്‍ കോടതി വിധിയെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം മുതലാക്കി മണര്‍കാടു പള്ളിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നവീകരണവിഭാഗക്കാരുടെ ശ്രമങ്ങള്‍ സത്യവിശ്വാസികളുടെ വിശ്വാസതീവ്രത തീര്‍ത്ത കരിയിലപ്പുകയില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം (1877­- 80) താഴത്തെ പള്ളിയില്‍ ആരാധന മുടങ്ങി. അന്നു പണിത റോഡിനു കിഴക്കുള്ള ചെറിയപള്ളി 1993ല്‍ പഴമ ഒട്ടും ചോരാതെ പുതുക്കിപ്പണിതു. മണര്‍കാടുപള്ളിക്കു പകരം കോതാപാറയില്‍ ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രവേശനകവാടത്തിനു തൊട്ടു സ്ഥാപിച്ച ദേവാലയം മാര്‍ത്തോമ്മാ സഭയുടെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഏക പള്ളിയാണ്.

ആരാധനയില്ലാതെയും അറ്റകുറ്റപ്പണി നടത്താതെയും അടഞ്ഞുകിടന്ന വലിയപള്ളി പുതുക്കി കൂദാശ ചെയ്­തത്­ 1932 ഒക്‌­ടോബര്‍ 23­നാണ്­. നാടക ശാലയടക്കം ഇന്നു കാണുന്ന വലിയപള്ളിയുടെ പണി പൂര്‍ത്തിയായത്­ 1954 ലും.
ബെന്‍യമിന്‍ സ്വയിന്‍ വാര്‍ഡ് (1786­-1835), പീറ്റര്‍ എയറി കോണര്‍ (1799- 4­1821)ഇവര്‍ തയ്യാറാക്കിയതാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1863 ല്‍ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ങലാീശൃ ീള വേല ടൗൃ്‌ല്യ ീള വേല ഠൃമ്മിരൃല മിറ ഇീരവശി ടമേലേ െ എന്ന റിപ്പോര്‍ട്ട്. വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പള്ളിയായിട്ടാണ് മണര്‍കാട്ട് പള്ളിയെക്കുറിച്ചു ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് .

മലയങ്കരസഭയും ആംഗ്ലിക്കന്‍ സഭയുമായി ബന്ധപ്പെട്ടിരുന്ന കാലത്താണ് ആഗ്ലിക്കന്‍ ബിഷപ്പ് ജോസഫ് പിറ്റ് 1836 സെപ്തംബര്‍ 15 ന് എട്ടുനോമ്പ് കാലത്ത് പള്ളി സന്ദര്‍ശിച്ചത്. നവീകരണം ലക്ഷ്യമാക്കി എത്തിയ അദ്ദേഹം കണ്ടത് നടതുറക്കല്‍, പിണ്ടിപ്പണം, മുട്ടിന്മേല്‍ നീന്തല്‍, ശയന പ്രദിക്ഷണം... എല്ലാം സഭയുടെ പഠിപ്പിക്കലുകള്‍ക്ക് എതിര്.
പള്ളിയിലെത്തുമ്പോള്‍ അകത്തും പുറത്തുമായി രണ്ടായിരത്തോളം ജനങ്ങള്‍. ദേവാലയത്തില്‍ കന്യക മറിയാമിന്‍റെ വലിയൊരു ബിംബവും ഉണ്ടായിരുന്നു. തന്നെക്കണ്ട് ജനങ്ങള്‍ 'കടുവയുടെ സമീപത്തു നിന്നെന്നപോലെ പലായനം ചെയ്തു' എന്നും 'പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ കന്യാമറിയാമിനോടുള്ള പ്രാര്ഥന ഉറച്ചെച്ചൊല്ലി' യെന്നുമുള്ള ജോസഫ് പിറ്റിന്‍റെ അനുഭവസാക്ഷ്യം അന്നത്തെ സി.എം.എസ് പ്രൊസീഡിംഗ്‌സില്‍ ഉണ്ട്.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രചിച്ച കേരളപ്പഴമ(1868), ടി കെ വേലുപ്പിള്ള തയ്യാറാക്കിയ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാനുവല്‍(1940), ഫാദര്‍ ബര്‍ണാര്‍ഡിന്റെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍(1916), വട്ടക്കുന്നേല്‍ കുടുംബ ചരിത്രം, മണര്‍കാട്ട് പള്ളി സേവകാസംഘം പ്രസിദ്ധീകരിച്ച അദ്ഭുതസൗധം(1967, പള്ളിസ്ഥാപന നത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ക്കു വഴിതെളിച്ച വട്ടക്കുന്നേല്‍ ചെറിയാന്‍ കുര്യന്‍ കത്തനാര്‍ എഴുതി സൂക്ഷിച്ചിടുന്ന കുറിപ്പുകള്‍ക്കുള്ള നന്ദി ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ഉണ്ട്), മണര്‍കാട് ദേശചരിത്രം(2011), പ്രൊഫ എന്‍ ഈ കേശവന്‍ നമ്പൂതിരി രചിച്ച തെക്കുംകൂര്‍ ചരിത്രവും പുരാവൃത്തവും(2014) ... ഇങ്ങനെ നിരവധി ഗ്രന്ഥങ്ങളില്‍ മണര്‍കാട് പള്ളിയും പെരുന്നാളും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്ടിഷ് ചരിത്രകാരനും ഗ്രന്ഥകാരനുമായ വില്യം ഡാല്‍റിംപിളിന്റെ ഔട്ട് ലുക് വാരികയിലെ (2008 ആഗസ്‌ററ് 11) മണര്‍കാട് സഹോദരികള്‍ എന്ന ലേഖനം മണര്‍കാട് പള്ളിയിലെ മാതാവിനെയും തൊട്ടടുത്ത ദേവീക്ഷേത്രത്തിലെ ഭഗവതിയെയും വിശ്വസപരമായി ഇഴചേര്‍ക്കാനുള്ള ഒരു എഴുത്തുകാരന്‍റെ രചനാകൗശലം കാട്ടിത്തരുന്നു

വന്ദ്യ കണിയാമ്പറമ്പില്‍ കുര്യന്‍ ആര്‍ച്ച് കോര്‍ എപ്പിസ്‌കോപ്പ രചിച്ച ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍ (1948), കടവില്‍ പൗലോസ്­ റമ്പാന്‍ തയ്യാറാക്കിയ എട്ടുനോമ്പിലെ മാതാ ധ്യാനങ്ങള്‍ (1949),വന്ദ്യ കണിയാമ്പറമ്പില്‍ കുര്യന്‍ ആര്‍ച്ച് കോര്‍ എപ്പിസ്‌കോപ്പ രചിച്ച് മണര്‍കാട് പള്ളി മര്‍ത്ത മറിയം വനിതാ സമാജം പ്രസിദ്ധീകരിച്ച എട്ടുനോമ്പ് ധ്യാനമാലിക (1967)... ഇങ്ങനെ യുള്ള നിരവധി ദൈ വിക നിയോഗങ്ങള്‍ കാനോനിക യാമ പ്രാര്‍ത്ഥനകള്‍ക്കൊപ്പം അനുഷ്ടിക്കേണ്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ , വേദവായന , ധ്യാനവിഷയങ്ങള്‍ അടക്കം എട്ടുനോമ്പിന്റെ ആത്മീയ ചട്ടക്കൂട് വ്യവസ്താപിതമാക്കി.

മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിന് നിയതമായ മര്‍ഗ്ഗ രേഖ ഉണ്ടായതും ഏതാണ്ട് ഈ കാലത്ത് തന്നെയാണ് . അതിന് നേതൃത്വം നല്‍കിയത് വെട്ടിക്കുന്നേല്‍ വല്യച്ചനും …..

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code