Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ഗരി മദര്‍ തെരേസ സിറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍   - ഷിന്റോ മാത്യൂസ്

Picture

 കാല്‍ഗരി : മദര്‍ തെരേസയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതോടനുബന്ധിച്ച് സെപ്റ്റംബര്‍ 4 ന് കാല്‍ഗരി സിറോ മലബാര്‍ സമൂഹം മദര്‍ തെരേസയുടെ തിരുന്നാളായി ആഘോഷിക്കുന്നു. മദര്‍ തെരേസായുടെ നാമത്തിലുളള കാനഡയിലെ ആദ്യ ദേവാലയമാണ് കാല്‍ഗരി സിറോ മലബാര്‍.

റവ. ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസിയുടെ നേതൃത്വത്തില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റി. ഇടവക നവീകരണ ധ്യാനവും നടന്നു.

പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് ഒന്നിന് സെന്റ് മേരീസ് കത്തിഡ്രല്‍ പളളിയില്‍ മോസ്റ്റ് റവ. ഫെഡറിക് ഹെന്‍ട്രി പിതാവ് മദര്‍ തെരേസായുടെ രൂപം വെഞ്ചരിക്കും. 1.30 ന് പ്ലോട്ട് പ്രദക്ഷിണമായി രൂപം കനേഡിയന്‍ മാര്‍ട്ടിയേഴ്‌സ് പളളിയില്‍ കൊണ്ടുവരും. തുടര്‍ന്ന് 3.45 ന് ഹെന്‍ട്രി പിതാവിന് സ്വീകരണം. 4.10 മുതല്‍ മദര്‍ തെരേസയെക്കുറിച്ചുളള പ്രത്യേക ഡോക്യുമെന്ററി പ്രദര്‍ശനം. 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് 6.15 ന് തിരുനാള്‍ പ്രദക്ഷിണം സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ മൈതാനിയിലേക്ക് പ്രദക്ഷിണം തിരികെ പളളിയിലെത്തി ലദീഞ്ഞ്, സമാപന ആശീര്‍വാദം, സ്‌നേഹ വിരുന്ന്.

തിരുന്നാളിന്റെ വിജയത്തിനായി പാരീഷ് കമ്മിറ്റി അംഗങ്ങള്‍, തിരുനാള്‍ പ്രസുദേന്തിമാര്‍, വിവിധ ഭക്ത സംഘടനാ പ്രതിനിധികള്‍ അടങ്ങിയ 51 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നതായി വികാരി റവ. ഫാ. സാജോ ജേക്കബ് പുതുശേരി, കൈക്കാരന്മാരായ ജോഷി സ്കറിയ കാതാകുന്നേല്‍, ജോര്‍ജുകുട്ടി തോമസ് കാരിക്കല്‍ എന്നിവര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code