Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിര്യാതനായ ജോണ്‍ കൊച്ചാക്കന്റെ പുതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷയും വ്യാഴാഴ്ച   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

 സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോയില്‍ കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സെന്റ് മേരീസ് യാക്കോബായ ദേവാലയ സ്ഥാപക അംഗം ജോണ്‍ കൊച്ചാക്കന്റെ മൃതദേഹം സെപ്റ്റംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകിട്ട് 6.30-ന് പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് പരേതന്റെ നിത്യശാന്തിക്കായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന നേതൃത്വത്തിലും വന്ദ്യ. വൈദീകരുടെ സഹകരണത്തിലും പ്രാര്‍ഥനാ ശുശ്രൂഷ നടത്തും. ഇടവകയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിനാളുകള്‍ ഇതില്‍ പങ്കുചേരുമെന്ന് വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു. സംസ്കാരം ഇന്ത്യയില്‍ കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലില്‍ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദികരുടേയും നേതൃത്വത്തില്‍ നടത്തും.

നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ജോണ്‍ യാക്കോബായ സഭാ വിശ്വാസം അമേരിക്കന്‍ മണ്ണില്‍ പടുത്തുയര്‍ത്തുന്നതിനും വരും തലമുറയെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയവരിലൊരുവാനുമായിരുന്നു. സഭാ വിശ്വാസതലങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, പൊതുപ്രവര്‍ത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള അദ്ദേഹം സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്നു.

പയനീര്‍ ക്ലബ് പ്രസിഡന്റ് സെന്റ് മേരീസ് പളളി വൈസ് പ്രസിഡന്റ് എന്നിങ്ങനെയുളള വിവിധ തലങ്ങളില്‍ പ്രശംസനീയ സേവനം അനുഷ്ഠിച്ച ജോണ്‍ കണ്ടനാട് ആലുങ്കല്‍ കുടുംബാംഗമാണ്. ഭാര്യ ശോശാമ്മ ജോണ്‍ ചുണ്ടാമണ്ണില്‍. ബിജി ജോണ്‍, അജി ജോണ്‍ എന്നിവര്‍ മക്കളാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code