Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമാകുന്നു

Picture

 മിസ്സിസാഗാ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി അസോസിയേഷന്റെ (സി.എം.എന്‍.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിസ്സിസാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ വച്ച് (6890 Professional Court, L4VIX6) നടക്കും.

(അവയവദാന സമ്മതപത്ര സമര്‍പ്പണമാകട്ടെ എനിക്കുള്ള നിങ്ങളുടെ ഈവര്‍ഷത്തെ ഓണക്കാഴ്ച- മരണാനന്തരവും, മറ്റുള്ളവര്‍ക്ക് സഹായവുമായി മനുഷ്യഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടൂ).
എന്ന മാവേലിത്തമ്പുരാന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ട്രില്യം ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ചാണ് സി.എം.എന്‍.എ പ്രഥമ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റിയിലെ ഓര്‍ഗന്‍ ഡോണേഴ്‌സിന്റെ കുറവു പരിഹരിക്കുന്നതിനുള്ള കാമ്പയിനിന്റെ തുടക്കംകുറിക്കുന്നതിനാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

കാനഡയിലെ പൊതു സമൂഹത്തിനുവേണ്ടി ഡയബെറ്റിക് എഡ്യൂക്കേഷന്‍ ക്ലാസുകള്‍, ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍ തുടങ്ങിയവയും, പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുക, തൊഴില്‍ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുക തുടങ്ങിയവയും അസോസിയേഷന്‍ ചെയ്തുവരുന്നു.

ആദ്യമായി വീടുവാങ്ങുന്നവര്‍ക്കുവേണ്ടി Earn Fifty Persent of the Real Estate Agents Commition to Furnish your First Home എന്ന പരിപാടിയും വളരെ വിജയകരമായി നടപ്പാക്കിവരുന്നു. ഇതിന്റെ പ്രയോജനം നഴ്‌സുമാരും സാധാരണ ജനങ്ങള്‍ക്കും നല്‍കുന്നു. ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്റര്‍വ്യൂസ് എന്ന പരിപാടിയുടെ പ്രയോജനം ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ പ്രയോജനപ്പെടുത്തുന്നു.

നഴ്‌സുമാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികള്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടും. സി.എം.എന്‍.എയുടെ ഓണാഘോഷത്തിന്റെ ലക്ഷ്യം മുന്നില്‍ക്കണ്ട് അവയവദാന സമ്മതപത്ര സമര്‍പ്പണ ചടങ്ങില്‍ കേരളത്തനിമയില്‍ വേഷം ധരിച്ചെത്തുന്ന ഓണത്തപ്പനേയും ഓണത്തമ്മയേയും, ഓണത്തമ്പുരാട്ടിയേയും, കുട്ടികളില്‍ നിന്നും ഓണക്കുറുമ്പനേയും ഓണക്കുറുമ്പിയേയും തെരഞ്ഞെടുക്കും. കുട്ടികള്‍ക്കായി പ്രത്യേക കളികളും ഉണ്ടായിരിക്കും. ഏഴുമണിയോടെ ആരംഭിക്കുന്ന ഓണസദ്യയ്ക്കുശേഷം പരിപാടികള്‍ക്ക് തിരശീല വീഴും.

സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സമൂഹത്തിലെ നിരവധി വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. അഞ്ചുമണിയോടെ ആരംഭിക്കുന്ന കലാപരിപാടികള്‍ക്ക് മഹേഷ് മോഹന്‍ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററായിരിക്കും. സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാന്‍ താത്പര്യമുള്ളവരെ സി.എം.എന്‍.എ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജോ സ്റ്റീഫന്‍ (പി.ആര്‍.ഒ) 647 535 5742. വെബ്‌സൈറ്റ്: www.canadianmna.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code