Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എക്യുമിനിക്കല്‍ ചാരിറ്റി കിക്കോഫ് വന്‍ വിജയം   - ജീമോന്‍ റാന്നി

Picture

 ഫിലഡല്‍ഫിയ : എക്യുമിനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഭവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന ചാരിറ്റി കൂട്ടയോട്ടം സെപ്റ്റംബര്‍ 17നു നിഷാമി സ്‌റ്റേറ്റ് പാര്‍ക്കില്‍ നടത്തപ്പെടുന്നു. ഈ കൂട്ടയോട്ടത്തിന്റെ കിക്കോഫ് ഓഗസ്റ്റ് 21 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ചില്‍ ആരാധന മധ്യേ നടത്തപ്പെട്ടു. വികാരി റവ. ഫാ. ജോയി ജോണ്‍ എക്യുമിനിക്കല്‍ സെക്രട്ടറി സുരേഷിനും 5 സ ഞൗി ധനശേഖരണ കണ്‍വീനര്‍ അറ്റോര്‍ണി ജോസ് കുന്നേലിനും നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. തദവസരത്തില്‍ റവ. ഫാ. ജോസ് ദാനിയേല്‍ ഇടവക സെക്രട്ടറി ജോഷി കുര്യാക്കോസ്, ജയിംസ് പീറ്റര്‍, തോമസ് കുട്ടി വര്‍ഗീസ്, ചെറിയാന്‍ കോശി, സ്റ്റാന്‍ലി ജോണ്‍, ജീമോന്‍ ജോര്‍ജ്, മാത്യു ചന്ദനശ്ശേരി, ഷീലാ ജോര്‍ജ്, ഷീനാമോള്‍ മാത്യൂസ്, സാബു സ്കറിയ എന്നിവര്‍ സന്നിഹിത രായിരുന്നു. സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ നിന്നും 100 ല്‍പ്പരം അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ അന്നേ ദിവസം ലഭിച്ചു.

സാഹോദര്യ പട്ടണമായ ഫിലഡല്‍ഫിയായില്‍ ആദ്യമായി ആണ് ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ച് തദ്ദേശീകളായ ആളുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ധനസമാഹരണം നടത്തുന്നത്. ഇതിനോടകം 30,000 ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പിനത്തില്‍ സമാഹരിക്കാന്‍ സാധിച്ചതായി ധനസമാഹരണ കണ്‍!വീനര്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ അറിയിച്ചു.

പരിപാടി നടക്കുന്നതിന് മൂന്നാഴ്ച മുന്‍പ് തന്നെ 1000 പേരെ പ്രതീക്ഷിക്കുന്ന കൂട്ടയോട്ടത്തിലേക്ക് 600 പേര്‍ രജിസ്ട്രര്‍ കഴിഞ്ഞതായി രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ സ്മിതാ മാത്യു അറിയിച്ചു. അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്നും ഇന്ത്യന്‍ ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ നിന്നും വളരെ നല്ല രീതിയില്‍ ഉളള വാര്‍ത്ത പ്രാധാന്യം ലഭിച്ചു കൊണ്ടിരിക്കുന്നതായി കൂട്ടയോട്ടത്തിന്റെ പബ്ലിസിറ്റി കണ്‍വീനര്‍ സന്തോഷ് ഏബ്രഹാം അറിയിച്ചു. ഫിലഡല്‍ഫിയായിലെ മലയാളി സമൂഹം ഒന്നടങ്കം ഈ പരിപാടി ഏറ്റെടുത്ത് ഇതൊരു ജനകീയ പരിപാടി ആക്കി മാറ്റിയതായി ഈ വര്‍ഷത്തെ എക്യുമിനിക്കല്‍ ചാരിറ്റി 5 സ കണ്‍വീനര്‍ ബെന്നി കൊട്ടാരത്തില്‍ അറിയിച്ചു. ഈ വാര്‍ത്ത അറിയിച്ചത് പിആര്‍ഒ സന്തോഷ് ഏബ്രഹാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫാ. ഷിബു വി. മത്തായി : 312 927 7045 ബെന്നി കൊട്ടാരത്തില്‍ : 267 237 4119 അറ്റോര്‍മി ജോസ് കുന്നേല്‍ : 215 681 8679 സ്മിതാ മാത്യു : 215 901 7631



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code