ഡബ്ല്യുഎംസി പത്താമത് ദൈ്വവാര്‍ഷിക സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു
ബംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യുഎംസി) മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പത്താമത് ദൈ്വവാര്‍ഷിക സമ്മേളനത്തിനു ബംഗളൂരുവില്‍ തുടക്കമായി. ആഗോള പ്രധിനിധികള്‍ പങ്കെടുത്ത സദസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്്ഘാടനം ചെയ്തു. ഇരു മുന്നണികളും പ്രവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണെ്ടന്നും ലോകം മുഴുവനുമുള്ള പ്രവാസികളുടെ സഹായം കേരളത്തിനുണ്ടാവണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന കരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രസംസിച്ചു.
ഹോട്ടല്‍ ക്യാപിറ്റോളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡബ്ല്യുഎംസി ബംഗളൂരു പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ജെ. അലക്സാണ്ടര്‍, ഗ്ലോബല്‍ ചെയര്മാന് വി.സി. പ്രവീണ്‍, ഗ്ലോബല്‍ പ്രസിഡന്റ് ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗുഡ്വില് അംബാസഡര്‍ എ.എസ് ജോസ്, ജോണി കുരുവിള, പോള്‍ ഫെര്‍ണാണ്ടസ്, ടി.പി.ശ്രീനിവാസന്, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ് എന്നിവര്‍ പ്രസംഗിച്ചു.
കാന്‍സറിനെതിരായി പോരാടുവാന്‍ ഹെല്‍ത്തി ലൈഫ് സ്റ്റൈറ്റല് പ്രൊമോട്ടു ചെയ്യുവാന്‍ സംഘടന അതിരാവിലെ സംഘടിപ്പിച്ച വേള്‍ഡ് വോക്ക് ഒളിമ്പ്യന്‍ അഞ്ജു ബേബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആയിരത്തോളം പേര് ഓട്ടത്തില്‍ പങ്കെടുത്തു.
അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങി 50 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികളും ഇന്ത്യ റീജണിനെ പ്രതിനിധീകരിച്ച് വിവിധ പ്രൊവിന്‍സുകളിലെ അംഗങ്ങളും ചര്‍ച്ചകളിലും എക്സിക്കൂട്ടീവ് കൗണ്‍സിലിലും പങ്കെടുത്തത് സമ്മേളനത്തിന്റെ വിജയമാണെന്ന് ഗ്ലോബല്‍ സെക്രട്ടറി സിറിയക് തോമസ്, മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് അലക്സ് കോശി വിളനിലം, ഡോ. എ.വി. അനൂപ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അവകാശപ്പെട്ടു.
അമേരിക്കയില്‍ നിന്നും ഫിലിപ് മാരേട്ട്, തങ്കം അരവിന്ദ്, എസ്. കെ. ചെറിയാന്, തോമസ് മൊട്ടക്കല്‍, ഡോ. ജോര്‍ജ് ജേക്കബ് തുടങ്ങിയ റീജണ്‍ പ്രൊവിന്‍സു ഭാരവാഹികള്‍ പങ്കെടുത്തു. അമേരിക്ക റീജണ്‍ ചെയര്മാന് ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് പി.സി. മാത്യു, സെക്രട്ടറി സാബു തലപ്പാലാ, പുന്നൂസ് തോമസ്, ജോണ്‍ ഷെറി, വര്‍ഗീസ് കയ്യാലക്കകം, ത്രേസ്യാമ്മ നാടാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments