Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാമം വിഷു ആഘോഷം ഏപ്രില്‍ 19-ന്‌   - രാജശ്രീ പിന്റോ

Picture

സമൃദ്ധിയുടെ പൊന്‍കണിയുമായി എത്തുന്ന മേടമാസത്തെ വരവേല്‍ക്കാന്‍ `നാമം' ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഷു ആഘോഷങ്ങള്‍ 2015 ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച ഹ്യൂവര്‍ മിഡില്‍ സ്‌കൂള്‍ എഡിസണില്‍ വെച്ച്‌ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി നാമം കമ്മിറ്റി അറിയിച്ചു.

ഒരു വലിയ സംസ്‌കൃതിയുടെ ഭാഗമായ വിഷുക്കണിയും, വിഷുക്കൈനീട്ടവുമെല്ലാം അന്യം നിന്നുപോകുമായിരുന്ന ഒരു തലമുറയിലേക്ക്‌ നന്മയുടെ പൊന്‍വെളിച്ചമാകാന്‍ ഈ ആഘോഷങ്ങള്‍ സഹായകമാകുമെന്ന്‌ നാമം സ്ഥാപക നേതാവും മാര്‍ഗ്ഗദര്‍ശിയുമായ മാധവന്‍ ബി. നായര്‍ പറഞ്ഞു.

നാമം തുടര്‍ന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങളില്‍ എന്നും സവിശേഷ പ്രധാന്യം നല്‍കിയിട്ടുള്ളത്‌ പാരമ്പര്യമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിനാണെന്നും അതുകൊണ്ടുതന്നെ വിഷു ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഭാരവാഹികള്‍ പ്രതിജ്ഞാബദ്ധമാണെന്നും നാമം പ്രസിഡന്റ്‌ ഡോ. ഗീതേഷ്‌ തമ്പിയും, വൈസ്‌ പ്രസിഡന്റ്‌ വിനീത നായരും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

സാംസ്‌കാരിക സംഘടന എന്ന നിലയില്‍ ജന്മനാടിന്റെ നന്മയറിഞ്ഞ ആഘോഷങ്ങളും ആചാരങ്ങളും അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കാന്‍ എന്നും നാമം ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും അതിനുള്ള പ്രയത്‌നം എന്ന നിലയിലാണ്‌ ഈവര്‍ഷത്തെ ആഘോഷങ്ങളും ആവിഷ്‌കരിച്ചരിക്കുന്നതെന്ന്‌ നാമം കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ പറഞ്ഞു.

വിവിധ നൃത്ത സംഗീത വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത സംഗീത പരിപാടികള്‍ വിഷു ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കുമെന്നും രാജ്‌ഷ്രീ രാം ചീരാത്ത്‌, മായാ മേനോന്‍, വിദ്യാ രാജേഷ്‌, ഉഷാ മേനോന്‍ എന്നിവര്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുമെന്ന്‌ മാലിനി നായര്‍ അറിയിച്ചു.

ഭക്തിനിര്‍ഭരവും പ്രതിഭാസമ്പന്നവുമായ പരിപാടികള്‍ ആസ്വദിക്കാന്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ ഒരു നിറഞ്ഞ സദസിനെ പ്രതീക്ഷിക്കുന്നുവെന്ന്‌ ട്രഷറര്‍ ഡോ. ആഷാ വിജയകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അന്നേദിവസം പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റുകള്‍ മുഖേന നിയന്ത്രിക്കുന്നതായിരിക്കുമെന്ന്‌ പറഞ്ഞ സെക്രട്ടറി അജിത്‌ പ്രഭാകര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാലിനി നായരുമായും, പ്രവേശന ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന്‌ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code