Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തെറ്റുചെയ്യാത്തവര്‍ കല്ലെറിയട്ടെ.....   - കൊല്ലം തെല്‍മ, ടെക്‌സസ്‌

Picture

അടുത്ത കുറച്ചുനാളുകളായി പരിശുദ്ധ സഭയേയും അതിലെ മേല്‌പ്പട്ടക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ ചില ശ്രമങ്ങള്‍ കണ്ടതുകൊണ്ട്‌ മാത്രമാണ്‌ ഈ ലേഖനം എഴുതാമെന്ന്‌ തീരുമാനിച്ചത്‌. ആകമാന കത്തോലിക്കാ സഭയുടെ നിലനില്‍പ്പും അതിന്റെ അസ്‌തിത്വവും നിങ്ങളില്‍ പലരും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ ഉപയോഗിക്കേണ്ടത്‌ വളരെ സഭ്യമായി വേണം. മേല്‍പ്പട്ടക്കരെയും വൈദികരെയും അപമാനിക്കുകയാണോ നിങ്ങള്‍ പറയുന്ന ക്രിസ്‌തു മാര്‍ഗ്ഗം? നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വ്യക്തിജീവിതവുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന്‌ സ്വയം ചോദിക്കുക. അങ്ങനെ ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു ഉള്‍ക്കാഴ്‌ച ഈ ജീവിതത്തിന്റെ വൈകിയ വേളയിലെങ്കിലും ലഭിക്കും. ഞാന്‍ എല്ലാം തികഞ്ഞ വ്യക്തിയാണെന്ന്‌ സമര്‍ത്ഥിക്കുന്നില്ല. കാരണം എല്ലാം തികഞ്ഞവനായി ദൈവമല്ലാതെ വേറൊരുവന്‍ ഇല്ല എന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.

സമൂഹത്തിലെ പ്രശ്‌നങ്ങളെ ആക്ഷേപിക്കുവാന്‍ വളരെ എളുപ്പമാണ്‌. പക്ഷെ അവിടെ ഒരു കൈത്താങ്ങായി നിന്ന്‌, സമൂഹത്തെ ഉയര്‍ത്തേണ്ട പദവിയില്‍ സമൂഹം കാണുന്ന ആളുകളാണ്‌ ഈ അനാസ്ഥ കാണിക്കുന്നത്‌ എന്നോര്‍ക്കുമ്പോള്‍ മനസ്സ്‌ വിഷമിക്കുകയാണ്‌. ഒരു സഭയില്‍ നില്‍ക്കുമ്പോള്‍ ആ സഭയുടെ അസ്ഥിത്വം എന്താണെന്ന്‌ ആദ്യം പഠിക്കണം. അതിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ പിന്നെ അവിടെ നില്‌ക്കരുത്‌. അമേരിക്കയുടെ ഭരണഘടന ഇഷ്ടമില്ലെങ്കില്‍, അവര്‍ ഈ രാജ്യത്ത്‌ തുടരുന്നതില്‍ അര്‍ത്ഥമില്ല, അവര്‍ അവര്‍ക്ക്‌ യോജിക്കുന്ന ഭരണഘടന ഉള്ള രാജ്യത്ത്‌ പോയി പൗരത്വം എടുക്കുന്നതാണ്‌ ഉചിതം. ഭരണഘടനയും, നിലവിലുള്ള നിയമങ്ങളും ശരിയല്ല എന്ന്‌ തോന്നുമ്പോള്‍, ഭരണഘടന അനുസരിച്ച്‌ കൊണ്ട്‌ അതില്‍ ക്രീയാത്മക പങ്കാളികളായി, എല്ലാവരെയും ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ക്ക്‌ ശ്രമിക്കണം. എന്നാല്‍ ഇന്ന്‌ കണ്ടുവരുന്നത്‌ എല്ലാറ്റിനെയും വെട്ടിമുറിച്ച്‌ എന്തൊക്കെയോ ആക്കിത്തീര്‍ക്കാനാണ്‌.

ഒരു വൈദികന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു വൈദികനാകണം. ഒരു ജവാന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു ജവാനാകണം, വേറൊരു മനുഷ്യനെ മനസ്സിലാകണമെങ്കില്‍ ആദ്യം ഒരു മനുഷ്യനാകണം. ഇതല്ലാതെ സഭയെയും അതിലെ പുരോഹിതന്‍മാരെയും ആക്ഷേപിക്കുന്നവര്‍ വെറും മായയുടെ ലോകത്താണ്‌ ജീവിക്കുന്നതെന്നേ എനിക്ക്‌ പറയാന്‍ സാധിക്കുകയുള്ളൂ. രണ്ടാം വത്തിക്കാന്‍ എന്താണെന്നോ അതിന്റെ ജീവശ്വാസം എന്താണെന്നോ ഒന്നും അറിയാതെ വെറുതേ രണ്ടാം വത്തിക്കാനെയും പുരോഗമന വാദത്തെയും ഒക്കെ പറഞ്ഞ്‌ സ്വയം പരിഹാസിതരാകരുതെന്നാണ്‌ ഈ അവസരത്തില്‍ എനിക്ക്‌ പറയുവാനുള്ളത്‌.

യേശു ക്രിസ്‌തു എന്തിനുവേണ്ടി നിലകൊണ്ടുവെന്നോ, ഫ്രാന്‍സിസ്‌ പാപ്പായുടെ നവീകരണ ആശയങ്ങളുടെ അന്ത:സ്സത്തയോ തിരിച്ചറിയാതെയാണ്‌ നിങ്ങള്‍ ഇപ്പോള്‍ ഫ്രാന്‍സിസ്‌ പാപ്പായുടെ വക്താക്കളായി ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ചാടിക്കാന്‍ ശ്രമിക്കുന്നത്‌. പണ്ട്‌ കേരളത്തില്‍ ചില രാഷ്ട്രീയക്കാര്‍ `ചൈനയില്‍ എന്താണ്‌ നടന്നത്‌? യുറോപ്പില്‍ എന്താണ്‌ നടന്നത്‌?' എന്നൊക്കെ ചോദിച്ച്‌ എട്ടും പൊട്ടും തിരിയാത്ത ആളുകളില്‍ നിന്ന്‌ കൈയ്യടി വാങ്ങുന്നത്‌ പോലെയാണ്‌ ഇത്‌. നിങ്ങള്‍ വേദപുസ്‌തകത്തെ അടിസ്ഥാനമാക്കി ഒരു നല്ല ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കണം. മറ്റു സഭാ വിശ്വാസങ്ങളുമായി ആകമാന കത്തോലിക്കാ സഭയുടെ വിശ്വാസ വ്യത്യാസങ്ങള്‍ എന്താണെന്ന്‌ പഠിക്കണം. ഇതൊന്നും മറ്റ്‌ സഭകളെ സംബന്ധിക്കുന്ന കാര്യങ്ങളല്ല.

പൗരോഹിത്യം എന്നത്‌ അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍, സൌമ്യതയുടെ, സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ അവതരിപ്പിക്കുമ്പോള്‍, എല്ലാ കെട്ടുകളും അഴിയും. കേള്‍ക്കാതിരിക്കുന്നവരും കേള്‍ക്കും, അങ്ങനെ തിരുസഭ കര്‍ത്താവിന്റെ തിരുമാണവാട്ടിയായി വാഴുകയും ചെയ്യും. ഇതില്‍ ഏത്‌ പാതയാണ്‌ തിരഞ്ഞെടുക്കേണ്ടതെന്നു നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. ഇന്ന്‌ നാം കാണുന്ന പലതും നാളെ ഇല്ലാതാകും. പക്ഷേ സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ ചൂണ്ടിക്കാണിക്കുന്നു എന്ന്‌ മാത്രമേയുള്ളൂ.

ദൈവത്തിന്റെ ഇഷ്ടം ഭൂമിയില്‍ ചെയ്യുന്നവരാണ്‌ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നത്‌. അതിന്റെ അര്‍ത്ഥം ദൈവം സ്‌നേഹിക്കുന്ന ദൈവിക സഭയെയും അതിന്റെ ഇടയന്മാരെയും പരസ്യമായി ഉപദ്രവിക്കുക എന്നതല്ല. അങ്ങനെ പണ്ട്‌ ശൗല്‍ എന്നൊരു വ്യക്തി ചെയ്‌തു, പില്‍ക്കാലത്ത്‌ ശൗല്‍ അപ്പോസ്‌തലനായ പൗലോസ്‌ ആയതുപോലെ, നിങ്ങളെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നല്ല വഴിയിലേക്ക്‌ കൊണ്ടുവരട്ടെയെന്നും കര്‍ത്താവിന്റെ തിരുമണവാട്ടിയായ `സഭ' നല്ല ഇടയന്മാരുടെയും ആചാര്യ ശ്രേഷ്‌ഠരുടെയും വിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയിലും അപേക്ഷയിലും അനുദിനം അഭിവൃദ്ധി പ്രാപിച്ച്‌ ലോകത്തിന്‌ പുതിയ വെളിച്ചമാകുവാന്‍ കഴിയട്ടേയെന്ന്‌ ആശംസിക്കുന്നു.

Picture2



Comments


കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ
by Thomas, Albany on 2014-02-01 06:40:08 am
http://almayasabdam.blogspot.com/2014/01/blog-post_31.html Roshan FrancisFebruary 1, 2014 at 3:42 AM തെല്മൊ ചേച്ചിയെ കത്തോലിക്കാ സഭയിലെ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഒരു പ്രതിനിധിയായി ഞാന്‍ കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ കുണ്ടിനു പുറത്തു മറ്റൊരു കുളമില്ല. ഉണ്ടെന്നു വിശ്വസിപ്പിക്കാന്‍ ആര്ക്കും എളുപ്പത്തില്‍ സാധ്യവുമല്ല. അവര്‍ തന്നെ ശാന്തമായിട്ടിരുന്ന് ഉള്ളിലേക്ക് നോക്കാതെ തരമില്ല. അല്പ്പ് സ്വല്പ്പം വളവുകള്‍ ഇത്തരക്കാര്‍ അങ്ങിങ്ങ് കാണും, അതുമായി അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയും ചെയ്യും. ഇവരെപ്പോലെ ജീവിച്ചവരാണ് നമ്മുടെയൊക്കെ കാരണവന്മാര്‍. അവര്‍ സഭക്ക് പുറത്തു രക്ഷയില്ലായെന്നു വിശ്വസിച്ചു, ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന് വിശ്വസിച്ചു, റക്ഷ്യക്ക്‌ മാനസാന്തരം ഉണ്ടാകാന്‍ വേണ്ടി പ്രാര്ഥിണച്ചു, ഒരുവനെ മതപരിവര്ത്തശനം ചെയ്യിച്ചാല്‍ രക്ഷ ഉറപ്പായെന്ന് വിശ്വസിച്ചു, ബൈബിള്‍ കൈകൊണ്ട് തൊടാന്‍ അവര്ക്ക് അര്ഹ തയില്ലെന്നു കരുതി ..... അങ്ങിനെ ഒരുപാട് കാര്യങ്ങള്‍. അതിനു വേണ്ടി അവര്‍ ചിലവഴിച്ച വിലപ്പെട്ട സമയത്തിനും പണത്തിനും ‘എന്റെക ദൈവം കത്തോലിക്കാ ദൈവമല്ലെ’ന്നു പറഞ്ഞ മാര്പ്പാ പ്പാ സമാധാനം പറയുമോ? അവര്‍ മലബാറിലും കിഴക്കന്‍ മലകളിലും കുടിയേറിയപ്പോള്‍ മാമ്മോദീസാ, മൃതസംസ്കാരം ഇവയ്ക്കൊന്നും വൈദികന്‍ അത്യാവശ്യമായിരുന്നില്ല, ലഭ്യവുമായിരുന്നില്ല. വന്നു വന്ന്‌ വിവാഹം ആയാലും മരിച്ചടക്കായാലും പ്രധാന ഘടകം വൈദികന്‍. അദ്ദേഹത്തിന്റെമ പക്കല്‍ ഒരു ദിവസം മുതല്‍ ഒരു കാലഘട്ടം വരെ കാലാവധിയുള്ള വിവിധ തരം വെഞ്ചരിപ്പുകള്‍, മുടക്കുന്നതിനനുസരിച്ചു വീര്യം കൂടുന്ന ആശിര്വ്വാപദങ്ങള്‍, ഏതാപത്തിലും ഏതു പിശാചില്‍ നിന്നും രക്ഷിക്കാന്‍ കെല്പ്പു ള്ള നോവേനകള്‍ ഇങ്ങിനെ അനേകം കൌതുക സാധനങ്ങള്‍. എല്ലാം പണം കൊടുത്താല്‍ കിട്ടും. വിവേകവും വിവരവുമുള്ള ഒരൊറ്റ മെത്രാന്‍ കേരളത്തിലില്ല. ഓരോ രൂപതയിലും മെത്രാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് അണിയറയില്‍ കുറെ കുത്തിത്തിരുപ്പുകള്‍ നടക്കുന്നുവെന്ന് എന്നും കേള്ക്കാറുണ്ട്. തെല്മായുടെ അമേരിക്കന്‍ മെത്രാന്‍ സ്വന്തം പെങ്ങടെ മകനെ സഹായ മെത്രാന്‍ ആക്കി. സിനഡ് അത് ചോദ്യം ചെയ്തു, കള്ളം പുറത്തായപ്പോള്‍ അദ്ദേഹം എണിറ്റു സ്ഥലം വിട്ടു, പിന്നെ കണ്ടിട്ടില്ല. ഇത് എറണാകുളത്ത് പാട്ട്. ആലഞ്ചേരി പിതാവ് പഞ്ചപാവമാണെന്ന അഭിപ്രായം എനിക്കില്ല. സഭയില്‍ അത്മായന്റെ പക്കല്‍ നിന്നുയരുന്ന ഒരു പരാതി പോലും അദ്ദേഹം പരിഹരിച്ചതായി ഞാന്‍ കേട്ടിട്ടില്ല, അത് കേള്ക്കാ നുള്ള സംവിധാനം പോലും ഇവിടില്ലല്ലോ! അദ്ദേഹം പറഞ്ഞാല്‍ അനുസരിക്കുന്ന മെത്രാന്മാരോ, അദ്ദേഹം അനുഭവിക്കാത്ത ആര്ഭാടമോ ഇവിടില്ല. റോമില്‍ പ്രോക്കൂര ഹൌസ് വാങ്ങാന്‍ നടത്തിയ ശ്രമം കള്ളത്തരമല്ലെങ്കില്‍ പിന്നെന്ത്? ഇതൊക്കെ എത്ര നാള്‍ സഹിക്കണം ചേച്ചി. തെല്മ് ചേച്ചിയോട് ഒരു അഭ്യര്ത്ഥനന, അഭിഷിക്തര്‍ മനുഷ്യരാണ് നമുക്കവരെ വെറുതെ വിടാം, ഒപ്പം അത്മായനെയും വെറുതെ വിട്ടു കൂടെ? സഭ എന്ന് പറയുന്നത് കള്ളന്മാരുടെ ഗുഹയായി മാറിയാലോ? ഈ അനിയന്‍ പറയുന്നത് ശരിയല്ലെന്ന് തോന്നുന്നുവെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഇടവകയില്‍ വന്നു പത്തു പേരോട് ചോദിച്ചു നോക്കൂ, അവര്‍ സംതൃപ്തരാണോന്ന്. ഫലം മോശമാണെങ്കില്‍ ആ വൃക്ഷം വെട്ടി തീയിലിട്ടു നശിപ്പിക്കണം. അതിനുള്ള മണ്ണെണ്ണയും കോടാലിയുമാണ് ഇപ്പോള്‍ അത്മായന്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code