Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
കാഞ്ചിയുടെ നിര്യാണത്തില്‍ ഇന്തോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുശോചിച്ചു
|
|
|
|
|
|
|
|
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപക നേതാവും, മുന്‍ പ്രസിഡന്റും, സര്‍വ്വോപരി കഴിഞ്ഞ മൂന്നുപതിറ്റാണ്‌ടിലേറെക്കാലം മലയാളി സമൂഹത്തിലെ സാമൂഹിക- സാംസ്‌കാരിക-സംഘടനാതലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌ത ഏബ്രഹാം കാഞ്ചിയുടെ നിര്യാണത്തില്‍, അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിനുവേണ്‌ടി പ്രസിഡന്റ് വര്‍ക്കി ഏബ്രഹാമും, സെക്രട്ടറി റോയി സി. തോമസും അനുശോചനം അറിയിച്ചു.
നേതൃപാടവവും, സംഘടനാശേഷിയും, കര്‍മ്മനിരതയും കഠിനാധ്വാനവും കൈമുതലാക്കിയ ഏബ്രഹാം കാഞ്ചിയുടെ നിര്യാണം മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന് എന്നും തീരാനഷ്‌ടമായിത്തന്നെ അവശേഷിക്കുമെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞകാല സേവനങ്ങള്‍ എന്നും സ്‌മരിക്കപ്പെടുമെന്നും തുടര്‍ന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദു:ഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്കും സ്‌നേഹിതര്‍ക്കും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ എല്ലാ അംഗങ്ങളുടെ നാമത്തിലുള്ള അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി സെക്രട്ടറി റോയി സി. തോമസ് അറിയിച്ചു.
|
|
|
|
|
|
|
|
|  |
|