Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Picture

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ മേഖലയില്‍ കഴിഞ്ഞ മുന്നു പതിറ്റാണ്‌ടായി നിറഞ്ഞ സാന്നിധ്യമായിരുന്ന ദിവംഗതനായ ഏബ്രഹാം കാഞ്ചിയുടെ ആകസ്‌മിക നിര്യാണത്തില്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

കേരളാ സെന്റര്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ കൂടിയ അനുശോചന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ തോമസ്‌ പാലത്ര അധ്യക്ഷതവഹിച്ചു. സി.വി. തോമസ്‌ (ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗം), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ഫോമാ നാഷണല്‍ കമ്മിറ്റിയംഗം), ബിജു ചെറിയാന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫൊക്കാന-ഫോമ എന്നീ നാഷണല്‍ സംഘടനകളുടെ നേതൃസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുകയും അമേരിക്കന്‍ മലയാളി സമൂഹത്തിന്‌ നിസ്‌തുല സേവനപാത കാട്ടിത്തരുകയും ചെയ്‌ത ഏബ്രഹാം കാഞ്ചിയുടെ നിര്യാണം തീരാനഷ്‌ടമാണെന്ന്‌ തോമസ്‌ തോമസ്‌ പാലത്ര പ്രസ്‌താവിച്ചു. സംഘടനാ മേഖലയില്‍ നല്ലൊരു സുഹൃത്തിനേയും, വഴികാട്ടിയേയുമാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പും, സി.വി. വര്‍ഗീസും പറഞ്ഞു. യോഗത്തില്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.