Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
അമേരിക്കന്‍ മലയാളികളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ?   - അനിയന്‍ ജോര്‍ജ്ജ്
Picture

ന്യൂജേഴ്‌സി : ഒരു കൂട്ടം മത മൗലീകവാദികള്‍, തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിമാറ്റിയപ്പോള്‍, മൗനത്തിലാണ്ട, പ്രതികരണശേഷി നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളെയും, സാഹിത്യ സാംസ്‌കാരിക നായകന്മാരെയും, മതമേലധികാരികളെയും സാക്ഷര കേരളം ദര്‍ശിച്ചു. എന്തിനും ഏതിനും പ്രതികരിക്കാറുള്ള അമേരിക്കന്‍ മലയാളി സംഘടനകളും, മലയാളി സമൂഹവും എന്തിനെയോ ഭയപ്പെട്ട് മൗനവ്രതം പുലര്‍ത്തുന്നു.

കാലഘട്ടങ്ങളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന തൊടുപുഴയിലെ പ്രശസ്തമായ ന്യൂമാന്‍ കോളേജിലെ ഒരദ്ധ്യാപകന് സംഭവിച്ച ദുര്‍വിധിയിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. പ്രശസ്ത സാഹിത്യകാരനും പുസ്തക രചയിതാവുമായ പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയ ''തിരക്കഥയുടെ നീതിശാസ്ത്രം'' എന്ന പഠന വിഷയമായ ബുക്കില്‍ നിന്നും പ്രസക്തമായ ഒരു ഭാഗത്തില്‍ നിന്നും പ്രൊഫ.ടി.ജെ.ജോസഫ് ഒരു ചോദ്യം തയ്യാറാക്കിയതാണ് കിരാതമായ നടപടിക്ക് മേല്പറഞ്ഞ മതഭ്രാന്തന്മാരെ പ്രേരിപ്പിച്ചത്. രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികള്‍ മലയാളം വിഷയത്തില്‍ പഠിക്കാനുള്ള പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക ''എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കും''പടച്ചോനേ... പടച്ചോനേ.....''. അവന്‍ തന്നെ ദൈവത്തിന്റെ സ്ഥാനത്തിരുന്ന് മറുപടി പറയും '' എന്താടാ നായിന്റെ മോനെ''. ഭ്രാന്തന്‍ ചോദിക്കുന്നു ''ഒരു അയില മുറിച്ചാല്‍ എത്ര കഷണമാണ്?'' ദൈവത്തിന്റെ മറുപടി ''3 കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ''... ഈ രീതിയാണ് ദൈവമായിട്ട് സംവദിക്കാന്‍ ഭ്രാന്തന്‍ ഉപയോഗിച്ചത്.

ഈ ഭാഗത്തെ ആസ്പദമാക്കിയാണ് പ്രൊഫ.ടി.ജെ.ജോസഫ്, ബി.കോമിന്റെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡ് ഇന്റേര്‍ണല്‍ എക്‌സാമിനുവേണ്ടി ''ഗദ്യവും രചനയും'' എന്ന വിഭാഗത്തില്‍ ചോദ്യം തയ്യാറാക്കിയത്. ചോദ്യം ശ്രദ്ധിക്കുക.

ചോദ്യം 11. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതുക.

മുഹമ്മദ് : പടച്ചോനേ..... പടച്ചോനേ....
ദൈവം : എന്താടാ നായിന്റെ മോനേ.....
മുഹമ്മദ് : ഒരയില മുറിച്ചാല്‍ എത്ര കഷണമാണ്.
ദൈവം : മൂന്ന് കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ.

ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള വിഷയത്തെ ആസ്പദമാക്കി ടി.ജെ.ജോസഫ് തയ്യാറാക്കിയ ഈ ചോദ്യത്തില്‍ എവിടെയാണ് മത നിന്ദയെന്ന് എത്രത്തോളം ചിന്തിച്ചിട്ടും മനസിലാക്കാന്‍ സാധിക്കുന്നില്ല. പ്രൊഫ.ടി.ജെ.മേന്റഞ്ഞ ഭ്രാന്തന് ഒരു പേരിട്ടു ''മുഹമ്മദ്''. ഒരുപക്ഷേ പുസ്തക രചയിതാവായ കുഞ്ഞു മുഹമ്മദിന്റെ പേര് ടി.ജെ.ജോസഫിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞിരിക്കാം. അല്ലെങ്കില്‍ പടച്ചോനേ... പടച്ചോനെ എന്നുള്ള വിളി ഏതെങ്കിലും മുസല്‍മാന്റെ പേരിന് വേണ്ടി ''മുഹമ്മദ്'' എന്ന് ചേര്‍ത്തിരിക്കാം (ഹിന്ദുവും ക്രിസ്ത്യാനിയും പടച്ചോനെ എന്ന് വിളിക്കാറില്ല. അല്ലെങ്കില്‍ മുഹമ്മദിന്റെ പേരിന് പകരം ചാക്കോയെന്നോ ശങ്കരനെന്നോ പേരിടാമായിരുന്നു).

ഈ സംഭവത്തെ ഊതി വീര്‍പ്പിച്ച് കേരളത്തിലാകമാനം കോളിളക്കം സൃഷ്ടിച്ച് ചില മത തീവ്രവാദികള്‍ സമൂഹത്തില്‍ മത വൈര്യത്തിന്റെ വിഷ വിത്തുകള്‍ പാകുകയും ടി.ജെ.ജോസഫ് നെതിരെയും കോളേജിനെതിരെയും അക്രമവും അതിക്രമവും അഴിച്ചുവിടുകയും ചെയ്തു. അധ്യാപകനെ കേള്ക്കുവാനോ, യാഥാര്‍ത്ഥ്യം എന്തെന്ന് അന്വേഷിക്കുവാനോ, പത്രപ്രവര്‍ത്തകനോ മുന്നോട്ടിറങ്ങിയില്ല. ചില മത സംഘടനകളെയും ചില രാഷ്ട്രീയ പാര്‍ട്ടികളെയും പ്രീതിപ്പെടുത്തുവാന്‍ കോളേജ് അധികാരികള്‍ അധ്യാപകനെ ബലിയാടാക്കി ജോലിയില്‍ നിന്നും പിരിച്ചുവിടുകയും, ക്രിമിനല്‍ കുറ്റം ചുമത്തി കൈയ്യാമം വയ്ക്കുകയും ചെയ്തു. മേല്പറഞ്ഞ സംഭവത്തില്‍ ഏതെങ്കിലും മതങ്ങളെയോ, വ്യക്തികളെയോ വേദനിപ്പിക്കുകയോ, നിന്ദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച അധ്യാപകനും കുടുംബത്തിനെതിരായും മതതീവ്രവാദികള്‍ പലപ്രാവശ്യം ഭീഷണി ഉയര്‍ത്തിയപ്പോള്‍, ഒരു ഇന്ത്യന്‍പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഗവണ്മന്റും കോടതിയും പോലീസും ഉറക്കത്തിലാണ്ടു.

കണ്ണിന് കണ്ണ്, പല്ലിന് പല്ല്, എന്ന പ്രാകൃത നിയമം കൈയിലെടുത്ത് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് 80 വയസുള്ള മാതാവിന്റെയും സഹോദരിയുടെയും മുന്നില്‍ വച്ച് ജോസഫിന്റെ കൈ അറുത്തുമാറ്റി, അട്ടഹാസം മുഴക്കിയപ്പോളും അതിനുശേഷവും നമ്മുടെ സാംസ്‌കാരിക കേരളമോ, നായകന്മാരോ ശബ്ദിച്ചില്ല. എവിടെ പോയി ഇവരുടെ നീതിബോധം?... എവിടെപ്പോയി ഇവരുടെ സദാചാരബോധം?

അമേരിക്കന്‍ മലയാളികളോ സംഘടനകളോ നാളിതുവരെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിനെതിരെ പ്രതികരിച്ചിട്ടില്ല.

പ്രിയപ്പെട്ടവരെ ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന് എന്തുപറ്റി? ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുന്ന ഓരോ നിമിഷങ്ങളിലും മനുഷ്യന്‍ മന്വന്തരങ്ങളിലൂടെ നേടിയെടുത്ത മത സൗഹാര്‍ദ്ദം തകര്‍ന്നടിയുന്നതിന്റെ രോദനമാണോ വലക്കുന്നത്. പിന്‍കാല വൈദീക കാല ഘട്ടങ്ങളിലെങ്ങോ തുടങ്ങിയ നഷ്ടപ്പെടലുകളുടെ ചരിത്രത്തിന്റെ ഏടുകള്‍ ഏറി വരുകയാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും എന്നതിലപ്പുറം ഓരോ കേരളീയനും സഹോദരീ സഹോദരന്മാരാണ്. നമ്മുടെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടാ. സാംസ്‌കാരിക കേരളം, ദൈവത്തിന്റെ സ്വന്തം നാട്, ഉണരട്ടെ, പ്രതികരിക്കട്ടെ.

 
Picture
Picture