Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
കനേഡിയന്‍ മലയാളി അസോസിയേഷന്റെ പിക്‌നിക് 31ന്   - ജയ്‌സണ്‍ മാത്യൂ
Picture

ടൊറോന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക്ക് ജൂലൈ 31 ശനിയാഴ്ച രാവിലെ 10 മുതല്‍ മിസിസാഗായിലെ വൈള്‍ഡ് വുഡ്- എ പാര്‍ക്കില്‍ നടക്കും.

പ്രസിഡന്റ് തോമസ് കെ തോമസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെണ്ടമേളത്തോടെ കലാപരിപാടികള്ക്കും മത്സരങ്ങള്ക്കും തുടക്കം കുറിക്കും. നാടന്‍ ഭക്ഷണ വിഭവങ്ങളും മത്സരങ്ങളും ഗെയിമുകളും മറ്റുമായി ഒട്ടേറെ ഇനങ്ങള്‍ ഈ വര്‍ഷം ഒരുക്കിയിട്ടുണ്ടെന്ന് എന്റര്‍ടെയിന്‍മെന്റ് കണ്‍വീനര്‍മാരായ സോഫി സേവ്യറും ആന്‍ തെക്കനാടിയും അറിയിച്ചു.

കുട്ടികള്‍ക്ക് പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയില്‍ പുതിയതായി എത്തിയ മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള വേദിയും എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭ്യമാക്കുന്നതാണ്.

കുസൃതിചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പല പുതിയ പരിപാടികളും എന്റര്‍ടെയിന്‍മെന്റ് ടീം ഒരുക്കുന്നുണ്ട്.

പിക്‌നിക്കിനോടനുബന്ധിച്ച് എല്ലാ നാടന്‍ വിഭവങ്ങളോടും കൂടിയ തട്ടുകട പ്രവര്‍ത്തിക്കുന്നതായിരിക്കും. ഏത് പ്രതികൂല കാലാവസ്ഥയേയും പ്രതിരോധിക്കാന്‍ വേണ്ട ഷെല്‍ട്ടറുകളും ടെന്റുകളും പാര്‍ക്കിലുടനീളം ക്രമീകരിക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

അഡ്മിറല്‍ ടൂര്‍സ് ആന്‍ഡ് ട്രാവത്സ് സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ്ങ് ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള അഡ്മിറല്‍ ബെസ്റ്റ് സിംഗര്‍ 2010 സംഗീതമത്സരവും നടക്കും.

ജോമി ജോസഫ് സ്‌പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓനച്ചന്‍ മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിക്കും 201 ഡോളര്‍ കാഷ് അവാര്‍ഡിനും ഡോ പി.സി പുന്നന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പി.സി പുന്നന്‍ സീനിയര്‍ മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിക്കും 251 ഡോളര്‍ കാഷ് അവാര്‍ഡിനും വേണ്ടിയുള്ള പതിനൊന്നാമത് അഖില കാനഡ വടംവലി മത്സരം വൈകുന്നേരം 3 ന് നടക്കും.

സെക്രട്ടറി മാത്യൂ ജേക്കബിന്റെ നേതൃത്വത്തില്‍ പിക്‌നിക്ക് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

 
Picture
Picture
Picture