Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പുതിയ കര്‍മ്മപാതയില്‍; പാത്രിയര്‍ക്കാ സെന്ററിന്‌ തുടക്കമിട്ടു
Picture

ന്യൂജേഴ്‌സി: രജതജൂബിലി കണ്‍വെന്‍ഷന്‍ നിറവില്‍ എത്തിനില്‍ക്കുന്ന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പുതിയ കര്‍മ്മപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. വവിധോദ്ദേശ പദ്ധതിയോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന `മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പാത്രിയര്‍ക്കാ സെന്ററി'നാണ്‌ രജതജൂബിലി കണ്‍വെന്‍ഷന്‍ സമാപന സമ്മേളനത്തില്‍ ഔദ്യോഗികമായ തുടക്കംകുറിച്ചത്‌. ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പദ്ധതിയുടെ പ്ലാനിംഗ്‌ കോര്‍ഡിനേറ്റര്‍ ശ്രീ സാജു സ്‌കറിയ (അരിസോണ) ഭാവി കര്‍മ്മപരിപാടികള്‍ വിശദീകരിക്കുകയുണ്‌ടായി.

ഒന്നാംഘട്ടമായി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസ്‌, ചാപ്പല്‍, ധ്യാനമന്ദിരം, കണ്‍വെന്‍ഷന്‍ സെന്റര്‍, ബിസിനസ്‌ സെന്റര്‍, ബിഷപ്പ്‌ ഹൗസ്‌, അതിഥി മന്ദിരം എന്നിവ ഉള്‍പ്പെട്ട കെട്ടിട സമുച്ചയ നിര്‍മ്മാണമാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഇതോടൊപ്പംതന്നെ രണ്‌ടാംഘട്ട പദ്ധതിയായ അഫിലിയേറ്റഡ്‌ തിയോളജിക്കല്‍ സെമിനാരിയും, യൂണിവേഴ്‌സിറ്റിയും പ്രവര്‍ത്തനസജ്ജമാക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ്‌. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ചെയര്‍മാനും, സാജു സ്‌കറിയ കോര്‍ഡിനേറ്ററുമായ പന്ത്രണ്‌ട്‌ അംഗ കമ്മിറ്റി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കര്‍മ്മമേഖലയുമായി ബന്ധപ്പെട്ട വ്യക്തികളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്ന്‌ സാജു സ്‌കറിയ അറിയിച്ചു.

ഭദ്രാസന സെക്രട്ടറി റവ.ഡോ. വര്‍ഗീസ്‌ മാനിക്കാട്ട്‌ സ്വാഗതം ആശംസിച്ചു. ഭദ്രാസന ട്രഷറര്‍ ഏബ്രഹം മാത്യുവില്‍ നിന്നും 25,000 (ഇപരത്തയ്യായിരം) ഡോളറിന്റെ ചെക്ക്‌ സ്വീകരിച്ചുകൊണ്‌ട്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തതായി ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ പ്രസ്‌താവിച്ചു. യുവജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ച്ച്‌ ഡയോസിസിന്റെ നൂതനപദ്ധികള്‍ സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായിരിക്കുമെന്ന്‌ മോര്‍ തീത്തോസ്‌ തിരുമേനി അറിയിച്ചു. രജതജൂബിലി ജനറല്‍ കണ്‍വീനര്‍ ജോബി ജോര്‍ജ്‌, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ കോരത്‌, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, രജതജൂബിലി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പബ്ലിസ്റ്റി/പബ്ലിക്‌ റിലേഷന്‍സ്‌ കോര്‍ഡിനേറ്റര്‍ ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

 
Picture
Picture