Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ ദിനാഘോഷം ഓഗസ്റ്റ്‌ ഒന്നിന്‌ ഗ്ലെന്‍ഓക്‌സില്‍
Picture

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ എക്യൂമെനിക്കല്‍ പ്രസ്ഥാനമായ ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ സെന്റ്‌ തോമസ്‌ ദിനാചരണം വിവിധ പരിപാടികളോടെ ഓഗസ്റ്റ്‌ ഒന്നിന്‌ ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

ന്യൂയോര്‍ക്ക്‌ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ ക്രൈസ്‌തവ സഭാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്‌ട്‌ നടത്തുന്ന ഈ ആഘോഷത്തില്‍ സഭാ നേതാക്കളെ കൂടാതെ രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

മലങ്കര സിറിയന്‍ ക്‌നാനായ ആര്‍ച്ച്‌ ഡയോസിസിന്റെ അമേരിക്കന്‍ ഭദ്രാസനാധിപനായ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത സമ്മേളനം ഉദ്‌ഘാനം ചെയ്യും. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍ ഫ്രാങ്ക്‌ പാടവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ക്രൈസ്‌തവ സഭാ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികള്‍, നൂപുര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ കേരള സംസ്‌കാരം വിളിച്ചറിയിക്കുന്ന നൃത്താവിഷ്‌കാരം തുടങ്ങി നിരവധി പരിപാടികള്‍ ഉണ്‌ടായിരിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായി ലാജി തോമസ്‌, ഷാജി മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. സന്തോഷ്‌ തോമസ്‌ (516 206 3523), മാത്യു ജോഷ്വാ (516 761 2406) എന്നിവരുമായി ബന്ധപ്പെടുക. തോമസ്‌ ടി. ഉമ്മന്‍ അറിയിച്ചതാണിത്‌.