Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 21ന്
|
|
|
|
|
|
|
|
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എംഎംസിഎ) ഓണാഘോഷം 21ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഹാളില്‍ വിവിധ കലാ - സാംസ്‌കാരിക പരിപാടികളോടെ നടക്കും.
രാവിലെ ഒന്‍പതിന് കുട്ടികളുടെ ഇന്‍ഡോര്‍ മല്‍സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വടംവലിയും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് ഓണസദ്യ, 21 പരമ്പരാഗത വിഭവങ്ങള്‍ അടങ്ങിയതായിരിക്കും ഓണസദ്യ. എംഎംസിഎയില്‍ അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക് 15 പൗണ്ടും അതിഥികള്‍ക്ക് 10 പൗണ്ടും ചാര്‍ജ് ഈടാക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. 2.15 മുതല്‍ സ്‌റ്റേജ് പ്രോഗ്രാമുകള്‍ ആരംഭിക്കും.
തിരുവാതിര, ഒപ്പന, ഡാന്‍സ്, കോമഡിസ്‌കിറ്റ്, ഗാനമേള, മാജിക്‌ഷോ തുടങ്ങിയവ ആഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.
പരിപാടികള്‍ക്ക് മുന്നോടിയായി കായിക മല്‍സരങ്ങള്‍ 14ന് രാവിലെ മുതല്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട്് മുതല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും ഗെയിംസ് മല്‍സരങ്ങളും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മോന്‍സി ഏബ്രഹാം: 07734409110
ആഷന്‍ പോള്‍: 078862774770
ബിനോ ജോസ്: 07763731820
അലക്‌സ് വര്‍ഗീസ്: 07985641921
ടോമി വൈറ്റ്ഫീല്‍ഡ്: 07515428607
വാര്‍ത്ത അയച്ചത്: സാബു ചുണ്ടക്കാട്ടില്‍
|
|
|
|
|
|
|
|
|  |
|