Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഓണസദ്യ സെപ്റ്റംബര്‍ ആറിന്
|
|
|
|
|
|
|
|
ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഓണസദ്യ വിളമ്പുന്നു. കേരള വ്യാവസായിക, സാങ്കേതിക, ആരോഗ്യ, വിപണന മേഖലകളില്‍ വികസനം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കേരള ബിസിനസ് ഫോറമാണ് കേരളത്തിന്റെ പ്രശസ്തിയും ബന്ധവും വളര്‍ത്താനു തകുന്ന ഈ പരിപാടിയുടെ സംഘാടകര്‍. വേനല്‍ അവധിയ്ക്കുശേഷം പാര്‍ലമെന്റ് സെപ്റ്റംബര്‍ ആറിന് തുടങ്ങിയശേഷം ഒന്‍പതിന് ഓണപരിപാടി ഒരുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പാര്‍ലമെന്റില്‍ ഹൗസ് ഓഫ് കോമണ്‍സിനോടു ചേര്‍ന്നുള്ള മീറ്റിങ് റൂമില്‍ ചേര്‍ന്ന ഫോറം യോഗമാണ് പരിപാടി തീരുമാനിച്ചത്. വീരേന്ദ്ര ശര്‍മ എംപിയെ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുത്ത യോഗനടപടികളില്‍ മുഖ്യ കോ- ഓര്‍ഡിനേറ്റര്‍ ഹരീഷ് രാജു, ഫോറം സ്ഥാപകനും മുഖ്യസംഘാടകനുമായ ഫിലിപ് അബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ ഒന്‍പതിന് ഓണസദ്യയും തുടര്‍ന്ന് കേരളത്തനിമയും മികവും വിളിച്ചോതുന്ന കലാ - സാംസ്‌കാരിക പരിപാടികളും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുഴുവന്‍ എംപിമാരെയും തദവസരത്തില്‍ ക്ഷണിക്കും.
വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണാഞ്ചിറ
|
|
|
|
|
|
|
|
|  |
|