Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
ബീനാ മാത്യുവിന് അന്ത്യാജ്‌ലി
|
|
|
|
|
|
|
|
കോണിംഗൗസ്‌റ്റൈന്‍ (ഫ്രാങ്ക്ഫര്‍ട്ട്): കഴിഞ്ഞ വ്യാഴാഴ്ച്ച അന്തരിച്ച ബീനാ മാത്യു കുടിലിന്റെ (41) സംസ്‌ക്കാരം കോണിംഗൗസ്‌റ്റൈനിലെ സെമിത്തേരിയില്‍ നടന്നു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും എത്തിയ ബന്ധുക്കളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, വിവിധ സന്യാസിനീ സമൂഹവും, നിരവധി വൈദികരും ബീനക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി.
ഉച്ചക്ക് 12.00 മണിക്ക് കോണിംഗൗസ്‌റ്റൈന്‍ സെന്റെ് മരിയന്‍ പള്ളിയില്‍ ബീനക്ക് വേണ്ടി ഫാ. ആന്റെണി കൈത്തോട്ടുങ്കല്‍ എം.എസ്.റ്റി. യുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഒമ്പത് സഹകാര്‍മ്മികരുമൊത്ത് ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് പള്ളിയിലും, കപ്പേളയിലും, സെമിത്തേരിയിലും ഉള്ള ശുശ്രൂഷകള്‍ ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ വൈദികന്‍ ഫാ. ദേവദാസ് പോള്‍, ഫാ. ജോസ് വടക്കേക്കര സി.എം.ഐ., ഫാ. ആന്റെണി കൈത്തോട്ടുങ്കല്‍ എന്നിവര്‍ നടത്തി.
സംസ്‌ക്കാരത്തിന് ശേഷം െ്രെകസ്റ്റ ക്യേണിംഗ് പള്ളി ഹാളില്‍ കൂടിയ എല്ലാവരും ഭര്‍ത്താവ് ബന്നിയെ തങ്ങളുടെ അനുശോചനവും, ദുഖവും അറിയിച്ചു. ജര്‍മനിയില്‍ വന്ന കാലം മുതല്‍ ബീന കൂടുതല്‍ സമയം ജോലി ചെയ്തത് സെന്റെ് ജോണ്‍ ഓഫ് ഗോഡ് ബ്രദര്‍ സമൂഹത്തിന്റെ ഹോസ്?പിറ്റലിലും, വ്രദ്ധമന്ദിരത്തിലുമാണ്. ഈ സഭാ സമൂഹത്തിലെ എല്ലാ ബ്രദേഴ്‌സും സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: ജോര്‍ജ് ജോണ്‍
|
|
|
|
|
|
|
|
|  |
|