Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
കണ്ണൂര്‍ സ്വദേശിയെ ഒമാനില്‍ കാണാതായി
|
|
|
|
|
|
|
|
മസ്‌കറ്റ്: വീട്ടിലേക്കു പണം അയയ്ക്കാന്‍ പോയ കണ്ണൂര്‍ സ്വദേശിയെ ഒമാനില്‍ കാണാതായി. ചക്കരക്കല്‍ തലമുണ്ട മേപ്പട വീട്ടില്‍ രമേശനെ (40) കഴിഞ്ഞ 16 മുതലാണു കാണാതായതെന്നു പൊലീസിലും എംബസിയിലും നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരിയില്‍ ഒമാനിലെത്തിയ രമേശന്‍, മസ്‌കറ്റില്‍നിന്നു 40 കിലോമീറ്റര്‍ അകലെ അല്‍ഖോദില്‍ ഡാന കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനാണ്.
മൂന്നു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടാക്‌സിയിലാണു രമേശന്‍ പണമടയ്ക്കാന്‍ പോയത്. മറ്റുള്ളവര്‍ സാധനങ്ങളും മറ്റും വാങ്ങി ഏറെ നേരം പുറത്തു കാത്തുനിന്നിട്ടും രമേശനെ കണ്ടില്ല. പിന്നീട് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. നാട്ടിലേക്കു പണമയച്ചിട്ടില്ലെന്നാണു പരിശോധനയില്‍ മനസിലായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. വിവരം ലഭിക്കുന്നവര്‍ 00-968-99656896 എന്ന നമ്പരില്‍ അറിയിക്കണമെന്നു ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു. രമേശനു ഭാര്യയും ഒരു കുട്ടിയുമുണ്ട്.
|
|
|
|
|
|
|
|
|  |
|