Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
'കേരളീയം 2010' സമ്മര്‍ ക്യാമ്പ് സമാപിച്ചു
|
|
|
|
|
|
|
|
ഷാര്‍ജ: 'മാസ് ഷാര്‍ജ' കുട്ടികള്‍ക്കായി നടത്തിയ കേരളീയം 2010 സമ്മര്‍ ക്യാമ്പ് സമാപിച്ചു. കുട്ടികളുടെ തിയേറ്ററുമായി ബന്ധപ്പെട്ട് ശബ്ദം, താളം, ശ്രദ്ധ, ഓര്‍മ, കൂട്ടായ്മ എന്നിവയില്‍ ഊന്നിയുള്ള പ്രായോഗിക പരിശീലനവും അബാക്കസ്, ശാസ്ത്രം, നിര്‍മാണ പ്രവര്‍ത്തനം, നാടന്‍ പാട്ടുകള്‍ എന്നിവയും ക്യാമ്പിന്റെ സവിശേഷതകളായിരുന്നു.
വിനോദങ്ങളിലൂടെ വിജ്ഞാനം എന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ ക്ലാസുകള്‍ക്കും മത്സരങ്ങള്‍ക്കും വി.കെ. ഗണേഷ്, ടി.ആര്‍. സുകുമാരന്‍, സുനില്‍ അബുദാബി തുടങ്ങിയവര്‍ പരിശീലകരായി.
കളിയും പഠനവും പരീക്ഷണങ്ങളുമായി നടന്ന ക്യാമ്പില്‍ കാഴ്ചക്കാരായി രക്ഷിതാക്കളും എത്തിയിരുന്നു. വൈകിട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും കുട്ടനാടന്‍ പാട്ടോടുകൂടിയാണ് സമാപിച്ചത്.
'മാസ്' വൈസ് പ്രസിഡന്റ് ശ്രീപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സെഷനില്‍ ജോ. സെക്രട്ടറി സ്വാഗതവും ബാലവേദി കോഓര്‍ഡിനേറ്റര്‍ മുസ്തഫ കണ്ണാട്ട് നന്ദിയും പറഞ്ഞു.
|
|
|
|
|
|
|
|
|  |
|