Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
കോട്ടയം അസോസിയേഷന്റെ ഭവന പദ്ധതി നാടിന്‌ സമര്‍പ്പിച്ചു   - ജോബി ജോര്‍ജ്‌
Picture

ഫിലാഡല്‍ഫിയ: പ്രമുഖ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍ 12 വര്‍ഷം പിന്നിടുമ്പോള്‍ ഭവന പദ്ധതിയുടെ അഞ്ചാമത്‌ ഭവനം കൂരോപ്പട പഞ്ചായത്തിന്‌ സമര്‍പ്പിച്ച്‌ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു.

ഫെബ്രുവരി 24ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ താക്കോല്‍ ദാനം തറവട്ടത്തില്‍ കുഞ്ഞച്ചന്‌ നല്‍കി നിര്‍വഹിച്ചു.

കോട്ടയം അസോസിയേഷന്റെ സാമൂഹ്യപ്രതിബദ്ധത എത്ര പ്രശംസിച്ചാലും മതിയാകുകയില്ലെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുടെ നിയോജകമണ്ഡലത്തില്‍ ഭവനം നിര്‍മിച്ചതിലൂടെ സഹജീവി സ്‌നേഹം ഒരിക്കല്‍കൂടി തെളിയിച്ചു. സംഘടനയെ അനുമോദിക്കുന്നതോടൊപ്പം കോട്ടയം നിയോജകമണ്ഡലത്തിലും രണ്‌ടു വീടുകള്‍ നിര്‍മിച്ച്‌ നല്‍കണമെന്ന്‌ മന്ത്രി ഓര്‍മിപ്പിച്ചു.

കോട്ടയം അസോസിയേഷന്റെ വിദ്യാഭ്യാസ, ചികിത്സാ രംഗത്ത്‌ നല്‍കിയിട്ടുള്ള നിസ്‌തുല സേവനങ്ങള്‍ ചരിത്രത്തില്‍ എന്നും മായാതെ നില്‍ക്കുമെന്ന്‌ കാരുണ്യ നിലയത്തിന്റെ ചാപ്ലെയിന്‍ റവ. ഫാ. കുറിയാക്കോസ്‌ മാണി പറഞ്ഞു.

കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ സുരേഷ്‌, വൈസ്‌ പ്രസിഡന്റ്‌ എം.എ അന്ത്രയോസ്‌, പാഞ്ചായത്ത്‌ അംഗം അമ്പിളി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോട്ടയം അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും കേരളത്തിലെ കോ-ഓര്‍ഡിനേറ്ററുമായ ഇട്ടിക്കുണ്‌ട്‌ ഏബ്രഹാമിന്റെ പരിശ്രമത്താലാണ്‌ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. നിരവധി ആളുകളില്‍നിന്ന്‌ ലഭിച്ച അപേക്ഷകളില്‍ നിന്ന്‌ തികച്ചും അര്‍ഹരായവരെ കണ്‌ടുപിടിച്ചാണ്‌ ഭവനം നിര്‍മിച്ച്‌ നല്‍കുന്നത്‌.

കോട്ടയം അസോസിയേഷനെ ഉദാരമായി സഹായിച്ച വ്യാപാരികളേയും അംഗങ്ങളേയും അഭ്യുദയകാംഷികളെയും ഹൃദയം നിറഞ്ഞ നന്ദി പ്രസിഡന്റ്‌ ജിമോന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അറിയിച്ചു.

ഏപ്രില്‍ 27ന്‌ അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി ഹാളില്‍ നടക്കുന്ന ബാങ്ക്വറ്റില്‍ ഏവരും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ കമ്മിറ്റി അഭ്യര്‍ഥിച്ചു.

 
Picture
Picture
Picture
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."