Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന്‌ പോലീസ്‌ പെട്രോളിങ്ങ്‌ വര്‍ദ്ധിപ്പിക്കും   - പി.പി.ചെറിയാന്‍
Picture

ഓസ്റ്റിന്‍ : മാര്‍ച്ച്‌ 8 മുതല്‍ 17 വരെയുള്ള സ്‌പിറിങ്ങ്‌ ബ്രേക്കില്‍ ടെക്‌സസ്സില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന്‌ കൂടുതല്‍ പോലീസ്‌ ഓഫീസര്‍മാരെ പെട്രോളിങ്ങിന്‌ ഏര്‍പ്പെടുത്തുമെന്ന്‌ ടെക്‌സസ്സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ പബ്ലിക്ക്‌ സെയ്‌ഫ്‌റ്റി(ഡി.പി.എസ്സ്‌)അധികൃതര്‍ വെളിപ്പെടുത്തി.

ഏറ്റവും കൂടുതല്‍ വാഹനം നിരത്തില്‍ ഇറങ്ങുന്ന ഈ സമയങ്ങളില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നതിനെ തുടര്‍ന്ന്‌ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ സമയത്തു ആയിരത്തില്‍ പരം െ്രെഡവര്‍മാരെ അറസ്റ്റ്‌ ചെയ്‌ത്‌ കേസ്സെടുത്തിരുന്നു 9.400 െ്രെഡവര്‍മാര്‍ക്കെതിരെ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനും, 1500 പേര്‍ക്ക്‌ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതിരുന്നതിനും, കേസ്സെടുത്തതായും പോലീസ്‌ അറിയിച്ചു.

ടെക്‌സസ്സില്‍ 21 വയസ്സാണ്‌ മദ്യം കഴിക്കുന്നതിനുള്ള പ്രായമായി നിശ്ചയിച്ചിരിക്കുന്നത്‌. അതിനും താഴെ പ്രായമുള്ള െ്രെഡവര്‍മാരില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയാല്‍ നിയമ ലംഘനത്തിന്‌ കേസ്സെടുക്കുമെന്നും പോലീസ്‌ പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണം ഡി.പി.എസ്സ്‌ അഭ്യര്‍ത്ഥിച്ചു.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."