Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ രാജിവെയ്‌ക്കില്ല, തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍
Picture

തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ രാജിവെക്കേണ്ടതില്ലെന്ന്‌ യു.ഡി.എഫ്‌ യോഗത്തില്‍ തീരുമാനം. ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഗണേഷിനെതിരെ ആരോപണം ഉന്നയിച്ച പി.സി ജോര്‍ജിനെതിരെയും നടപടിയില്ല.

ഗണേഷ്‌ പ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും വ്യക്തിപരമായ പ്രശ്‌നം മാത്രമാണെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. ഘടകക്ഷികളുടെ പരാതി പരിഹരിക്കുവാന്‍ 12ാം തിയ്യതിയും 19ാം തിയ്യതിയും വിവിധ ഘടകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫ്‌ കണ്‍വീനര്‍ അറിയിച്ചു.

അതേസമയം, മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആര്‍. ബാലകൃഷ്‌ണപിള്ളയുടെ കത്തിനെക്കുറിച്ച്‌ ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തലയെയും യോഗം ചുമതലപ്പെടുത്തി. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വരും ദിവസങ്ങളില്‍ ബാലകൃഷ്‌ണ പിള്ളയുമായി കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങള്‍ അടുത്ത യു.ഡി.എഫ്‌ യോഗത്തെ അറിയിക്കാനും താരുമാനമായി.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."