Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ഇടവക കേന്ദ്രീകൃത വിശ്വാസപ്രഘോഷണം ശക്തിപ്പെടണം: മാര്‍ കല്ലറങ്ങാട്ട്
Picture

പാലാ: വിശ്വാസവര്‍ഷത്തില്‍ ഓരോ വിശ്വാസിയും വിശ്വാസത്തിന്റെ പാതയില്‍ സഞ്ചരിക്കണമെന്നും അതിനായി ഇടവക കേന്ദ്രീകൃതമായ വിശ്വാസപ്രഘോഷണം ശക്തമാക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മേയ് ആറുമുതല്‍ 14 വരെ തീയതികളില്‍ പാലാ രൂപതയില്‍ ലക്ഷ്യമിടുന്ന പാലാ ഗ്രാന്‍ഡ് മിഷനിലെ പ്രഘോഷകര്‍ക്കായി നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ വിശ്വാസികളും വിശ്വാസ തീക്ഷ്ണതയാല്‍ ജ്വലിക്കണമെന്ന ലക്ഷ്യമാണ് ഗ്രാന്‍ഡ് മിഷനുള്ളത്. വിശ്വാസവും ജീവിതവും തമ്മിലുള്ള അകലം മാറണം. വിശ്വാസത്തിന്റെ സ്രോതസിലേക്കുള്ള തിരിച്ചുപോക്കുണ്ടാവണം. വിശ്വാസത്തില്‍ ജനിച്ചവരെല്ലാം വിശ്വാസത്തില്‍ ജീവിക്കാനും മറ്റുള്ളവരെ വിശ്വാസത്തില്‍ വളര്‍ത്താനും പരിശ്രമിക്കണം - മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം 13 ദിവസം കൊണ്ട് രൂപതയിലെ 13 ഫൊറോനകളിലെ 169 ഇടവകകളിലുള്ള മുഴുവന്‍ വിശ്വാസികളിലും എത്തിക്കുന്നതിനാണ് പാലാ ഗ്രാന്‍ഡ് മിഷനിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഫൊറോനയിലെ എല്ലാ ഇടവകയിലും ഒരേ സമയത്തായിരിക്കും വചനപ്രഘോഷണം നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. നാല് വൈദികര്‍, ഒരു സന്യാസിനി, ഒരു വൈദികവിദ്യാര്‍ഥി, ഒരു അത്മായപ്രേക്ഷിതന്‍ എന്നിങ്ങനെ ഏഴ് പേരടങ്ങിയ ടീമായിരിക്കും ഓരോ ഇടവകയിലും പ്രഘോഷണം നയിക്കുക.

മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ സാന്നിധ്യം എല്ലാ ഇടവകകളിലേയും ധ്യാനങ്ങളില്‍ ഉണ്ടാവുമെന്നത് രൂപതയുടെ ഒന്നാകെയുള്ള ആത്മീയ വളര്‍ച്ചയുടെ വേദിയായി ഗ്രാന്‍ഡ് മിഷനെ മാറ്റും. ഓരോ ഇടവകയിലും ഇടവക വികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചനപ്രഘോഷണവും നടക്കും.   

ദൈവവചനം, സഭാപാരമ്പര്യം, കുടുംബങ്ങളിലെ വിശ്വാസജീവിതം, കൗദാശികജീവിതം, രണ്ടാം വര്‍ത്തിക്കാന്‍ സൂനഹദോസും ഇടവകയിലെ അത്മായപങ്കാളിത്വവും, കുടുംബപ്രാര്‍ഥനയുടെ പ്രാധാന്യം, വിശ്വാസജീവിതത്തിലെ വ്യതിചലനങ്ങള്‍, വിശ്വാസപ്രമാണത്തിന്റെ വ്യാഖ്യാനങ്ങള്‍, മദ്യപാനവും ധൂര്‍ത്തും ആഢംബരവും മൂലമുള്ള വിപത്തുകള്‍, പങ്കുവയ്ക്കലിന്റെ ആവശ്യകത, ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയ വചനപ്രഘോഷണമാണ് ഗ്രാന്‍ഡ് മിഷനില്‍ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ നാലു വികാരി ജനറാള്‍മാര്‍ ഈ ഗ്രാന്‍ഡ് മിഷനു വേണ്ട ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും.

പ്രഘോഷകരുടെ സമ്മേളനത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍.ജോസഫ് കൊല്ലംപറമ്പില്‍, ഫാ. തോമസ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."