Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം പൊന്റെഫ്രാക്റ്റില്‍   - Appachan kannanchira
Picture

പൊന്റെഫ്രാക്റ്റ്:   പ്രശസ്ത തപസ്സ് ധ്യാനഗുരുവും, കോട്ടയം, പാമ്പാടി, ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്റ്റരും, പ്രമുഖ വാഗ്മിയുമായ ജോസഫ് കണ്ടത്തിപറമ്പില്‍  അച്ചന്‍ നയിക്കുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ  ധ്യാനം പൊന്റെഫ്രാക്റ്റില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ മാസം 5,6,7,തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
 
  പ്രവാസി ജീവിതത്തില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ക്കും, മാനസ്സിക സമ്മര്‍ദ്ധങ്ങള്‍ക്കും, ക്രിസ്തു തന്റെ ഉദ്ധാനത്തിലൂടെ നല്‍കിയ പ്രതീക്ഷയുടെ നിറവിലേക്ക് നയിക്കപ്പെടുവാനും,  സാന്ത്വനം തേടുവാനും,  കണ്ടത്തിപറമ്പില്‍ അച്ചന്റെ അനുഗ്രഹദായകമായ  വചന ശുശ്രുഷയിലേക്ക് യോര്‍ക്ക്ഷയര്‍ ! സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസഫ് പൊന്നത്ത് ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു. 
 
 പോന്റെഫ്രാക്റ്റ്  ഇടവകയില്‍  ഈസ്റ്റര്‍ അനുബന്ധ    വാര്‍ഷിക ധ്യാനമായിട്ടാണ് ചാപ്ലിന്‍ ജോസഫ് പൊന്നത്തച്ചന്‍ ഈ വചന ശുശ്രുഷ    ക്രമീകരിച്ചിരിക്കുന്നത്. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്,  ഷിബു ഓട്ടപ്പള്ളി  (07737118182 ) ടോമി കോലഞ്ചേരി (07748270832)     സജി ജെയിംസ് നാരകത്തറ (07988844034)  എന്നിവരുമായി ബന്ധപ്പെടുക.

 ധ്യാന സ്ഥലവും സമയക്രമവും. സെന്റ് മൈക്കിള്‍സ് ചര്ച്ച്, നോട്ടിന്ഗ്ലി ,

 WF11  9AQ
 
ഏപ്രില്‍ 5:വെള്ളി വൈകുന്നേരം 4:00 മുതല്‍ 10:00 വരെ
             6 ശനി: രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ
              7 ഞായര്‍ : ഉച്ചക്ക് 12:00 മുതല്‍ രാത്രി 9:00 വരെ

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."