Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ഷിക്കാഗോയില്‍ പ്രാര്‍ത്ഥനാദിനം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു
Picture

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആഗോള പ്രാര്‍ത്ഥനാദിനം (വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍) ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.

മാര്‍ച്ച്‌ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ലെംബാര്‍ഡ്‌ സെന്റ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെട്ട പ്രാര്‍ത്ഥനാ കൂട്ടായ്‌മയില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റവ. ഷാജി തോമസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.

ഫ്രാന്‍സിലെ സ്‌ത്രീകള്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ഷിക്കാഗോ ഉള്‍പ്പെട്ട ലോകത്തിലെ 177 രാജ്യങ്ങളില്‍ വിവിധ ഭാഷകളില്‍ നടത്തപ്പെട്ടു. `ഞാന്‍ ഒരു അപരിചിതനായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു' എന്ന ചിന്താവിഷയത്തിന്‌ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളേയും, കുടിയേറ്റക്കാരേയും, ഫ്രഞ്ചുജനത സ്വീകരിക്കുന്നതിന്റെ ഊഷ്‌മളത നിഴലിപ്പിക്കുന്ന ഒന്നായിരുന്നു.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ യൂത്ത്‌ മിനിസ്‌ട്രിക്ക്‌ നേതൃത്വം നല്‍കിവരുന്ന ഡോ. സിന്ധു നടരാജനായിരുന്നു ഈവര്‍ഷത്തെ മുഖ്യ പ്രഭാഷക. സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ വേരൂന്നി ഡോ. സിന്ധു നടത്തിയ പ്രഭാഷണം ശ്രോതാക്കളുടെ ആത്മാവിനെ ആഴത്തില്‍ സ്‌പര്‍ശിച്ചു.

ലെംബാര്‍ഡ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകയിലെ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിലും എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ വിവിധ ദേവാലയങ്ങളിലെ വനിതാ സംഘടനകളുടെ സഹകരണത്തിലും നടത്തപ്പെട്ട ഈ പ്രാര്‍ത്ഥനാ കൂട്ടായ്‌മയില്‍ കനേഡിയന്‍ മാര്‍ത്തോമാ പള്ളി വികാരി റവ. ജോണ്‍ പണിക്കര്‍, കൗണ്‍സില്‍ പ്രസിഡന്റ്‌ റവ. ഷാജി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ റവ. മാത്യു ഇടിക്കുള, മുന്‍ പ്രസിഡന്റ്‌ റവ. നൈനാന്‍ വി ജോര്‍ജ്‌, റവ. ദാനിയേല്‍ തോമസ്‌, കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ്‌ പൂന്തല, ട്രഷറര്‍ രഞ്ചന്‍ ഏബ്രഹാം, ജോയിന്റ്‌ സെക്രട്ടറി പ്രേംജിത്ത്‌ വില്യംസ്‌, സ്‌ത്രീജന വേദി കോര്‍ഡിനേറ്റേഴ്‌സായ ആനി ഏബ്രഹാം, ലളിത്‌ അലക്‌സാണ്ടര്‍, ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍ എന്നിവര്‍ വിവിധ തുറകളില്‍ നേതൃത്വം നല്‍കി.

സുമാ റോയി, തോമസ്‌ മലയില്‍, മാത്യു വര്‍ഗീസ്‌ എന്നിവര്‍ പവര്‍പോയിന്റ്‌ പ്രസന്റേഷന്‌ ചുക്കാന്‍ പിടിച്ചു. മാര്‍ത്തോമാ സേവികാസംഘം ജനറല്‍ സെക്രട്ടറി സൂസന്‍ ജി. ഫിലിപ്പ്‌ പങ്കെടുത്ത എല്ലാവര്‍ക്കും സ്വാഗതവും, ഗ്രേസ്‌ ഡേവിഡ്‌ കൃതജ്ഞതയും പറഞ്ഞു.

ഈ പ്രാര്‍ത്ഥനാ കൂട്ടായ്‌മയില്‍ നിന്നും ലഭിച്ച സ്‌തോത്രകാഴ്‌ച ഫ്രാന്‍സിലെ കുടിയേറ്റ്‌ സ്‌ത്രീ സമൂഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു.

മാര്‍ത്തോമാ സേവികാ സംഘം സെക്രട്ടറി സൂസന്‍ ജി. ഫിലിപ്പിന്റെ നേതൃത്വത്തില്‍, മാര്‍ത്തോമാ സേവികാസംഘത്തിന്റെ കര്‍മ്മനിരതരായ വനിതകള്‍ തയാറാക്കിയ സ്‌നേഹവിരുന്നോടെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ സമാപിച്ചു.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലേയും എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുമേനിയാണ്‌ സംഘടനയുടെ രക്ഷാധികാരി.

 
Picture
Picture
Picture
Picture
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."