Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
കേളി കുടുംബവേദി മധുരം മലയാളം ക്ലാസ് പുനഃരാരംഭിച്ചു
Picture

റിയാദ്: കുട്ടികള്‍ ക്ലാസ് മുറികളില്‍ നിശബ്ദരായിരിക്കേണ്ടവരല്ല എന്നും തങ്ങള്‍ക്ക് അറിയാനുള്ളവ ഉച്ചത്തില്‍ ചോദിക്കാനുള്ള ആര്‍ജവമുള്ളവരായിരിക്കണമെന്നും നോവലിസ്റ്റ് ബീന ഫൈസല്‍ അഭിപ്രായപ്പെട്ടു. പുനരാരംഭിച്ച കേളി കുടുംബ വേദിയുടെ മധുരം മലയാളം ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഈയിടെ പുറത്തിറങ്ങിയ 'തീരെ ചെറിയ ചിലര്‍ ജീവിച്ചിരുന്നതിന്റെ മുദ്രകള്‍' എന്ന നോവലിന്റെ രചയിതാവും റിയാദിലെ സ്വകാര്യ സ്‌കൂള്‍ ഹെഡ്മിസ്ട്രസുമായ ബീന.

കഥകളിലൂടെയും കവിതകളിലൂടെയും മാതൃഭാഷയുടെ മാധുര്യം കുട്ടികളിലേക്കെത്തിക്കുന്നതായിരുന്നു ബീനയുടെ ഉദ്ഘാടന പ്രഭാഷണം. മനുഷ്യനെ തിരിച്ചറിയുന്നത് അവന്റെ സംസ്‌കാരവും ഭാഷയും കൊണ്ടാണ് നല്ല സംസ്‌കാരവും ഭാഷയുമുള്ളവരായി മാറാന്‍ മധുരം മലയാളം ക്ലാസിലെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് എഴുത്തുകാരന്‍ എം. ഫൈസല്‍ ഗുരുവായൂര്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി കെ. ആര്‍. ഉണ്ണികൃഷ്ണനും ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളിലാണ് രാവിലെ ഒമ്പതു മുതല്‍ 12 വരെ റിയാദ് ബത്ഹയില്‍ ന്യൂ സഫാമക്ക പോളിക്ലിനിക്കില്‍ നടക്കുക. ഉദ്ഘാടന ചടങ്ങില്‍ കുടുംബ വേദി പ്രസിഡന്റ് ഷമീം ഹുസൈന്‍ അധ്യക്ഷയായിരുന്നു. സെക്രട്ടറി സിന്ധു ഷാജി സ്വാഗതവും ഷംല ചീനിക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍


 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."