Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
കെ.എം. മാണിക്ക് രാഷ്ട്രരത്‌ന പുരസ്‌കാരം
Picture

കൊച്ചി: ലീഡര്‍ കെ. കരുണാകരന്‍ രാഷ്ട്രരത്‌ന പുരസ്‌കാരം നല്‍കി കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം. മാണിയെ ആദരിക്കുമെന്ന് കേരള സിറ്റിസണ്‍ ഫോറം. ടി.എന്‍. പ്രതാപന്‍ എംഎല്‍എയ്ക്ക് ലീഡര്‍ കെ. കരുണാകരന്‍ ഹരിതരത്‌ന പുരസ്‌കാരവും എം.എ. യൂസഫലിക്ക് പ്രവാസി പ്രതിഭാരത്‌ന പുരസ്‌കാരവും സമ്മാനിക്കുമെന്ന് ഫോറം പ്രസിഡന്റ് പി.എം. ഷാഹുല്‍ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന് മാനവ ശ്രേഷ്ഠ പുരസ്‌കാരവും നടന്‍ ഇന്നസെന്റിന് ഹാസ്യരത്‌ന പുരസ്‌കാരവും നന്തിലത്ത് ജി. മാര്‍ട്ട് ചെയര്‍മാന്‍ ഗോപു നന്തിലത്തിന് ബിസിനസ് മാഗ്നറ്റ് ഓഫ് കേരള പുരസ്‌കാരവും ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ബാബു വെളപ്പായക്ക് അക്ഷര പ്രതിഭ പുരസ്‌കാരവും നല്‍കും. ആര്‍ട്ടിസ്റ്റ് സുരേഷ് ഡാവിഞ്ചി രൂപകല്‍പ്പന ചെയ്ത കീര്‍ത്തിഫലകവും 10,111 രൂപയും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."