Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ജോസ് പി.ടി. നല്ലിലയ്ക്ക് അവാര്‍ഡ്
Picture


കൊല്ലം: മുംബൈ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് കൌണ്‍സിലിന്റെ മലയാളി എഴുത്തുകാര്‍ക്കുള്ള ക്രിസ്ത്യന്‍ ലിറ്ററേച്ചര്‍ അവാര്‍ഡ് ജോസ് പി.ടി. നല്ലില എഴുതിയ 'ബൈബിള്‍ ചരിത്രവഴിത്താരയിലൂടെ' എന്ന ബൈബിള്‍ ചരിത്ര പഠനഗ്രന്ഥത്തിന് ലഭിച്ചു. ഏപ്രിലില്‍ മുംബൈയില്‍ അവാര്‍ഡ് വിതരണം ചെയ്യും.


കൊല്ലം ജില്ലയിലെ കുണ്ടറ നല്ലില തെക്കേവിളയില്‍ പാപ്പച്ചന്‍സാറാമ്മ ദമ്പതികളുടെ മൂത്തമകനാണ്. നല്ലില സെന്റ് ഗബ്രിയേല്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമാണ്. ഓര്‍ത്തഡോക്‌സ് സണ്‍ഡേസ്‌കൂള്‍ ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍, യുവജനപ്രസ്ഥാനം ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ എന്നീ നിലകളിലും ഭോപ്പാല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, ഭോപ്പാല്‍ കലാസാഹിത്യവേദി ലിറ്ററെറി സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ആനുകാലികങ്ങളിലും സഭാമാസികകളിലും എഴുതാറുണ്ട്. ആത്മീയ രംഗത്തും സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭാര്യ: വില്‍സി ജോസ്. മകന്‍: ജോയല്‍ ജോസ്.



 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."