Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
സൗദിയിലെ ഏഴ് പേരുടെ വധശിക്ഷ ഒരാഴ്ചത്തേക്ക് നീട്ടി
Picture

റിയാദ്: സൗദി അറേബ്യയില്‍ ചൊവ്വാഴ്ച നടപ്പാക്കാനിരുന്ന ഏഴുപേരുടെ വധശിക്ഷ ഒരാഴ്ചത്തേക്ക് നീട്ടി. സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവ് പ്രതികളുടെ ശിക്ഷ പുനപരിശോധിക്കുമെന്ന് സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികളുടെ കുടുംബാംഗങ്ങളെ അബ്ദുള്ള രാജാവ് ഞായറാഴ്ച കാണും. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യ തലവന്‍ ഫൈസല്‍ ബിന്‍ അബ്ദല്‍ അസീസ് രാജകുമാരനാണ് ശിക്ഷ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ചെയ്ത കുറ്റങ്ങള്‍ക്കാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ ചൊവ്വാഴ്ച നടപ്പാക്കുമെന്ന വാര്‍ത്ത ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലാണ് പുറത്തുവിട്ടത്. 2006-ല്‍ ആയുധങ്ങള്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് 2009-ലാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ഫെബ്രുവരിയില്‍ സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവ് ഇവരുടെ ശിക്ഷ ശരിവച്ചിരുന്നു.

ക്രൂരമര്‍ദ്ദനത്തിലൂടെ ഇവരെ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. ഭക്ഷണവും വെള്ളവും നല്‍കാതെ ഉറങ്ങാന്‍ സമ്മതിക്കാതെ 24 മണിക്കൂര്‍ നിര്‍ത്തിയാണ് ഇവരെ കുറ്റം സമ്മതിപ്പിച്ചതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം സൗദി 17 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. 2011, 2012 വര്‍ഷങ്ങളില്‍ സൗദിയില്‍ 82 പേരുടെ വധശിക്ഷ നടപ്പാക്കിയെന്നും ആംനസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും അധികം വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. ഇതിനെതിരേ യൂറോപ്പ് അടക്കമുള്ള വിവിധ മേഖലകളില്‍ നിന്ന് കനത്ത എതിര്‍പ്പാണ് ഉയരുന്നത്. ഏറ്റവും ഒടുവില്‍ 2011 ഒക്‌ടോബറിലാണ് സൗദി കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത്. കാവല്‍ക്കാരനെ വധിച്ച് ആയുധങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതികളായിരുന്ന എട്ട് ബംഗ്ലാദേശ് പൗരന്‍മാരുടെ വധശിക്ഷയാണ് ഒറ്റയടിക്ക് നടപ്പാക്കിയത്.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."