Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ഒ.ഐ.സി.സി കമ്മറ്റി നിലവില്‍ വന്നു   - K S Johnson
Picture

മിഡ്‌ലാന്റ്‌സിലെ പ്രമുഖ പട്ടണമായ ലെസ്റ്ററില്‍ ഒ.ഐ.സി.സി. യു.കെ കൗണ്‍സില്‍ കമ്മറ്റി നിലവില്‍ വന്നു. ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണല്‍ പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ സാന്നിധ്യത്തിലാണ്  ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്   ടോജോ പെട്ടയ്ക്കാട്ട്,    വൈസ് പ്രസിഡന്റ്  ജെയിന്‍ ജോസഫ്, പ്രവീണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി  ജോസഫ് ഇമ്മാനുവല്‍ , സെക്രട്ടറിമാര്‍  അനില്‍ കുറ്റിപ്പുറം, സിജോ വര്‍ഗീസ്, ട്രഷറര്‍   ജെയ്‌സണ്‍ തോമസ്

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടോജോ കോട്ടയം കുര്യനാട് സെന്റ് ആന്‍സ് ഹൈസ്‌ക്കൂള്‍ ലീഡര്‍ , കുറവിലങ്ങാട് ദേവമാതാ കോളേജ് കെ.എസ്.യു യൂണിറ്റ് ഭാരവാഹി, മരങ്ങാട്ടുപള്ളി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, കുവൈറ്റിലെ പ്രവാസി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് കേരളാ കാത്തലിക് കമ്മ്യൂണിറ്റി കമ്മറ്റി അംഗമാണ്.

ജെയിന്‍ ജോസഫ് പാലാ സെന്റ് തോമസ് കോളേജില്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനും കിടങ്ങൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹിയുമായിരുന്നു.

പ്രവീണ്‍ ജോസഫ് കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌ക്കൂളിലും പാലാ സെന്റ് തോമസ് കോളേജിലും കെ.എസ്.യു യൂണിറ്റ് കമ്മറ്റി ഭാരവാഹിയായിരുന്നു.

ജോസഫ് ഇമ്മാനുവല്‍  കാഞ്ഞിരപ്പള്ളി പെരുവന്താനം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അംഗമായിരുന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗമായിരുന്ന ജോസഫ്, ലെസ്റ്റര്‍ കേരളാ കാത്തലിക് കമ്മ്യൂണിറ്റി കമ്മറ്റി ട്രഷറര്‍ കൂടിയാണ്.

അനില്‍ കുറ്റിപ്പുറം പുതുപ്പള്ളി ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലെയും പാമ്പാടി കെ.ജി കോളേജിലേയും കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായിരുന്നു. മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയില്‍ ഓഫീസ്  ജീവനക്കാരനായിരുന്നു.  ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അനില്‍ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ കമ്മറ്റി അംഗമായിരുന്നു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സിജോ വര്‍ഗീസ് കൂത്താട്ടുകുളത്തിനു സമീപം കിഴകൊമ്പിലെ പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ സെക്രട്ടറി, പ്രസിഡന്റ്, വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളി യൂത്ത് വിങ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുബായിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ജെയ്‌സണ്‍ തോമസ് ഇടുക്കി എം.പി ശ്രീ. പി.ടി തോമസിന്റെ സഹോദരി പുത്രനാണ്.

ലെസ്റ്റര്‍ കൗണ്‍സില്‍ കമ്മറ്റി തെരഞ്ഞെടുക്കാനായി കൂടിയ യോഗത്തില്‍ റീജണല്‍ ഭാരവാഹികളായ സോണി ജോര്‍ജ്, അനസ് പി.മൈന, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."