Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ജര്‍മനി യൂറോപ്പില്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട രാജ്യം   - ജോര്‍ജ് ജോണ്‍
Picture

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ 2012 ല്‍ വന്ന സഞ്ചാരികളുടേയും, ഹോട്ടല്‍ ബുക്കിംങ്ങുകളുടെയും സ്ഥിതിവിവര കണക്കനുസരിച്ച് ജര്‍മനി മൂന്നാം തവണയും സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ്. പോയ വര്‍ഷം 2012 ല്‍ ജര്‍മനിയില്‍ വന്ന് താമസിച്ച വിദേശികളുടെ എണ്ണം 63.7 മില്യണ്‍ ആണ്. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെയേറെ മുമ്പിലാണ്. ബിസിനസ് യാത്രക്കാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ് ജര്‍മനിയെന്ന് ജര്‍മന്‍ ടൂറിസം ബോര്‍ഡ് വെളിപ്പെടുത്തി.

ചരിത്ര പ്രസിദ്ധങ്ങളായ തലസ്ഥാന നഗരം ബെര്‍ലിന്‍, മ്യുണിക്, കൊളോണ്‍, ലൈപ്‌സിഗ്, ഡ്രേസ്ഡന്‍, തുറമുഖ നഗരം ഹംബൂര്‍ഗ്, സാമ്പത്തിക തലസ്ഥാനം ഫ്രാങ്ക്ഫര്‍ട്ട്, വ്യവസായ നഗരം സ്റ്റുട്ട്ഗാര്‍ട്ട്, എസ്സന്‍, ഡ്യുസല്‍ഡോര്‍ഫ് എന്നിവ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാണ്. അതുപോലെ ആകര്‍ഷകമാണ് യൂണിവേഴ്‌സിറ്റി നഗരം ഹൈഡല്‍ബെര്‍ഗ്.

ജര്‍മന്‍ വൈന്‍, ചരിത്ര ചിത്രങ്ങളും, കലാവിരുതും കൊണ്ട് അനുഗ്രഹീതമായ കത്തീദ്രലുകള്‍, മ്യുണികിലെ ഒക്‌ടോബര്‍ ഫെസ്റ്റ്, പത്ത് വര്‍ഷത്തില്‍ ഒരുപ്രാവശ്യം ഓബര്‍അമര്‍ഗൗവില്‍ നടക്കുന്ന പാസിയോണ്‍ പ്ലേ (ക്രിസ്തീയ പീഠാനുഭവ ചരിത്രം) എന്നിവയെല്ലാം ജര്‍മനിയെ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട രാജ്യമാക്കുന്നു.




 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."