Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
CCIA എക്‌സലെന്‍സ് അവാര്‍ഡ് 2013 ഇന്നസെന്റിന്   - Paul George Poovatheril (Dubai 050-5457397 )
Picture

ദുബായ്: അഭിനയരംഗത്തെ സമഗ്ര സംഭാവനക്ക്, പ്രമുഖ ചലച്ചിത്ര നടനും ഇരിഞ്ഞലക്കുടക്കാരനും ആയ ശ്രീ ഇന്നസെന്റിനെ െ്രെകസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട അലുംനി ദുബായ് ചാപ്റ്റര്‍, ഈ വര്‍ഷത്തേക്കുള്ളCCIA Excellence Award 2013  നല്‍കി ആദരിച്ചു.

രോഗാവസ്ഥ മൂലം എത്തിച്ചേരാന്‍ കഴിയാതിരുന്ന ഇന്നസെന്റിനു വേണ്ടി ശ്രീ സിബി മലയിലില്‍ നിന്നും സിനിമാതാരം ശ്രീ മിതുന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

സംഘനയുടെ വാര്‍ഷികം, Desert Tunes 2013നോട് അനുബന്ധിച്ച് ഇഇകഅ പ്രസിഡണ്ട് അനൂപ് അനില്‍ ദേവന്റെ അധ്യക്ഷതയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലും പൊതു സമ്മേളനത്തിലും പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ശ്രീ സിബി മലയില്‍ മുഖ്യാതിത്യം വഹിച്ചു. അക്കാഫ് പ്രസിഡണ്ട് സാനു മാത്യു, സിനിമ താരം മിതുന്‍, CCIA സെക്രട്ടറി പ്രശാന്ത്, ട്രഷറര്‍ ബിജു ഗംഗാധരന്‍, ജനറല്‍ കണ്‍വീനര്‍ പ്രവീണ്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ശ്രീ അനൂപ് ശങ്കര്‍ , പ്രീതി വാരിയര്‍, കലാഭവന്‍ സതീഷ് എന്നിവര്‍ ചേര്‍ന്ന് നയിച്ച ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

Anoop Anil Devan,  President CCIA – 055 5484210

Prashant PR – Secretary – 050 4157301


 
Picture
Picture
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."