Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ട്രഫോര്‍ഡില്‍ ഫാ. ടോമി കരിയിലക്കുളം നയിക്കുന്ന ഏകദിന ധ്യാനം മാര്‍ച്ച് നാലിന്
Picture

മാഞ്ചസ്റ്റര്‍: പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ ഫാ. ടോമി കരിയിലക്കുളം നയിക്കുന്ന ഏകദിനധ്യാനം മാര്‍ച്ച് നാലിന് ട്രഫോര്‍ഡില്‍ നടക്കും. ട്രഫോര്‍ഡിലെ സീറോ മലബാര്‍ മാസ് സെന്ററായ ഔവര്‍ ലേഡി ആന്‍ഡ് ഇംഗ്ലീഷ് മാര്‍ട്ടിസ് ദേവാലയത്തിലാണ് ധ്യാനം നടക്കുക.

വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒമ്പതിന് ദിവ്യബലിയോടെ സമാപിക്കുന്നതരത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശകനുമാണ് ഫാ. ടോമി കരിയിലക്കുളം.

മാര്‍ച്ച് എട്ടിന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെ ബ്ലാക്‌ബേണിലും ഒമ്പത്, പത്ത് (ശനി, ഞായര്‍) ദിവസങ്ങളില്‍ ബോള്‍ട്ടണിലും ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.

ശനി രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 4.30 വരെയും ഞായര്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം.

നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം:Our Lady and English Martys Church, 5 Rosenearth Road, urmston, M41 5AX.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."