Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നിരവധി പേര്‍ വാര്‍ഷിക പരീക്ഷ എഴുതി   - Thomas mathew(thomasmathew97@gmail.com)
Picture

അല്‍ഖോബാര്‍: 'വമി'യുടെ സഹകരണത്തോടെ 'തനിമ' അല്‍ഖോബാര്‍ മേഖല നടത്തുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളുടെ വാര്‍ഷിക പരീക്ഷ സംഘടിപ്പിച്ചു. അല്‍ഖോബാര്‍ അഖ്‌റബിയ്യയില്‍ നടന്ന പരീക്ഷയില്‍ വീട്ടന്മമാരും പുരുഷന്മാരുമടക്കം നൂറിലധികം പേര്‍ പരീക്ഷയെഴുതി. രണ്ടും മൂന്നും വര്‍ഷം പൂരത്തിയാക്കിയവവര്‍ക്കുള്ള ബാച്ചുകള്‍ക്കാണ് പരീക്ഷ നടന്നത്. അല്‍ഖോബാറിന്റെ വിവിധ കേന്ദ്രങ്ങളിലായി 18 ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള പഠിതാക്കളാണ് പരീക്ഷയില്‍ പങ്കെടുത്തത്. മുഖ്യ പരീക്ഷാ കണ്‍ട്രോളര്‍ ശിഹാബുദ്ദീന്‍ ആലപ്പുഴ, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോര്‍ഡിനേറ്റര്‍ മുസ്തഫ ആനക്കര, പി.എം. അലിയാര്‍, മുഹമ്മദലി പട്ടാമ്പി, ഹുസൈന്‍ പാളത്തിങ്കല്‍, മുഹമ്മദ് പക്ദീരി, അബ്ദുല്‍ഖാദര്‍ ചേളന്നൂര്‍, ഷാനി തിരുവനന്തപുരം, അന്‍വര്‍ സലീം, 'തനിമ' അല്‍ഖോബാര്‍ സോണ്‍ വനിതാ വിഭാഗം പ്രസിഡന്റ് ബുഷ്‌റ സ്വലാഹുദ്ദീന്‍, ഖദീജ ഫാറൂഖ്, വഹീദ മന്‍സൂര്‍, ഹുസ്‌ന ഹമീദ്, റംല ഹംസ, സഫിയ സലാം തുടങ്ങിയവര്‍ പരീക്ഷ നിയന്ത്രിച്ചു. കേന്ദ്ര മൂല്യനിര്‍ണ്ണയംനടത്തി മാര്‍ച്ച് അവസാനത്തില്‍ വിജയികളെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


 
Picture
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."