Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
KATTURUMBU
സമകാലീന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള, നിങ്ങളെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ഉതകുന്ന ആക്ഷേപ ഹാസ്യ പംക്തിയാണ് കട്ടുറുമ്പ്. അരങ്ങിലും അണിയറയിലും നടക്കുന്ന നാടകങ്ങളെ വായനക്കാര്‍ക്കായി തുറന്നു കാട്ടുന്നു. നിങ്ങളുടെ വിലയേറിയതും വിലകുറഞ്ഞതുമായ  അഭിപ്രായങ്ങളും  നിര്‍ദേശങ്ങളും  ഞങ്ങളെ എഴുതി അറിയിക്കുക 
Email: sp.katturumbu@gmail.com
 

മാര്‍ച്ച് 8 - നു ലോകാവസാനം ?‍

എസ്‌.പി

ജനിച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് ലോകാവസാനം, പക്ഷെ അതൊന്നു നേരില്‍ കാണാനുള്ള ഭ്യാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വരും നാളെ വരും എന്നൊക്കെ പറഞ്ഞു കാത്തിരുന്നത് വെറുതെയായി.

കുഞ്ഞുന്നാളില്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് ഇതിനെപ്പറ്റി ഗാഡമായും അതിലേറെ അത്മാര്തവുമായി ചിന്തിചിട്ടുള്ളത്. സ്കൂളില്‍ പരീക്ഷ അടുക്കറാവുമ്പോള്‍ ഈ കുഞ്ഞു ആശയെ തേച്ചു മിനുക്കി പുറത്തെടുക്കും. എങ്ങനെയെങ്കിലും പരീക്ഷയുടെ തലേന്നൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു. എന്നെപ്പോലെ 'നല്ലവണ്ണം' പഠിക്കുന്ന കുട്ടികളും ഈ കുഞ്ഞു ആശയില്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു. പക്ഷെ ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും വലിയ പരീക്ഷയും എല്ലാം മുറപോലെ നടന്നു കൊണ്ടേയിരുന്നു.

അവസാനം ചിലപ്പോള്‍ ഗതി കെട്ട് ലോകം അവസാനിചില്ലെങ്കിലും ഒരു കൊച്ചു ഭൂമി കുലക്കമെങ്കിലും വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗത്തും ഭൂമി കുലുക്കം ഉണ്ടാകുന്നത് പത്ര താളുകളില്‍ വായിക്കുമ്പോള്‍, അവിടുങ്ങളിലെ കുട്ടികളുടെ മഹാ ഭാഗ്യത്തെ ഓര്‍ത്തു അസൂയ പൂണ്ടിരുന്നിട്ടുണ്ട്. എന്തെ ഒരു കുലുക്കവും വരാതെയിരിക്കുവാന്‍ ഇവിടുത്തെ മണ്ണിനു അത്രയ്ക്ക് ഉറപ്പുണ്ടോ എന്നറിയില്ല.

ജീവിതത്തില്‍ പരീക്ഷയും പരീക്ഷണങ്ങളും ഒരു ശീലം ആയപ്പോള്‍ പിന്നെ ചെറുകെ ചെറുകെ ഇക്കാര്യം അങ്ങ് മറക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ പിന്നെ ഞങ്ങളെ പരീക്ഷയില്‍ പ്രവേശിപ്പിക്കരുതെന്നു ദൈവം കര്‍ത്താവിനോട് ദിവസവും പ്രാര്തിച്ചിട്ടു പരീക്ഷകള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ വല്ല കുറവും ഉണ്ടായിരുന്നോ ? ഇനിയിപ്പോള്‍ ദൈവത്തിനു ഇഷ്ടം ഉള്ളപ്പോള്‍ ഈ ഭൂ ലോകം എന്ന പരിപാടി അവസാനിപ്പിചോട്ടെ എന്ന് കരുതി അതിനെപ്പറ്റി ചിന്തിക്കാനേ പോകാറില്ലായിരുന്നു.

അപ്പോഴാണ്‌ ആ പഴയ പ്രതീക്ഷയെ വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു സംഭവം ഈയിടെ ഉണ്ടായത്. പൊടുന്നനെ ഉള്ള ആ പ്രസ്താവന കേട്ടപ്പോള്‍ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കണം എന്ന് തന്നെ കരുതി. ഈയിടെയായി അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ ബന്ധം ഒന്നും ഇല്ലെങ്കിലും ഇങ്ങനെയൊക്കെ പറയണമെങ്കില്‍ എന്തൊങ്കിലും കാണും എന്ന് കരുതി. അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ ബന്ധം ഒന്നും ഇല്ല എന്ന് പറയുമ്പോള്‍ അദേഹത്തെ അങ്ങനെ കുറ്റം പറയാന്‍ പാടില്ല, കാരണം പറയുന്നത് പ്രവര്‍ത്തിക്കാന്‍ ഒരു ഇടം, അല്ലെങ്കില്‍ ഒരു വേദി വേണമെല്ലോ. ഇതൊന്നുമില്ലാത്ത ആള്‍ എവിടെ പോയി പ്രവര്‍ത്തിക്കും എന്ന് ചോദിക്കുന്നത് ഒരു ന്യായമായ ചോദ്യമാണ്.

"മാര്‍ച് 8 കഴിഞ്ഞാല്‍ ഞാനും കൂട്ടരും കൊണ്ഗ്രെസ്സില്‍ കാണും, ഒരു സംശയവും വേണ്ട." ഈ ഒരു പ്രസ്താവന ആണ് വീണ്ടും ലോകാവസാനത്തെ പറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത്. തൃശൂരിലെ കാണിയാന്മാര്‍ പറയുന്നതിലും ചില കാര്യങ്ങള്‍ ഉണ്ടെന്നറിയാം. അപ്പോള്‍ സംഗതി അവരുമായി കണ്‍സല്റ്റ് ചെയ്തിട്ട് പറഞ്ഞതായിരിക്കും. ഇങ്ങനെ ഒന്ന് കാചിയെക്കാന്‍ അവര് പറഞ്ഞെങ്കില്‍ അതിനു പുറകില്‍ എന്തെങ്കിലും ഒരു കളി കാണും. കണിയാന്‍ ആയാലും രാഷ്ട്രീയതെപ്പറ്റിയും പ്രത്യേകിച്ച് കേരളത്തിലെ കൊണ്ഗ്രെസ്സിനെ പറ്റിയും ഒരു മിനിമം അറിവ് കാണുമല്ലോ. ഈ മാന്യ ദേഹതിനോട് കൊണ്ഗ്രെസ്സിലെ ഇപ്പോഴത്തെ പുലികള്‍ക്ക് ഉള്ള പ്രത്യേക 'സ്നേഹം' വച്ച് നോക്കുമ്പോള്‍ മാര്‍ച് 8 പോയിട്ട് ഡിസംബര്‍ 8 നു പോലും അകത്തു കയറാന്‍ പോകുമെന്ന് തോന്നുന്നില്ല. ഇതൊക്കെ അറിയാവുന്നവര്‍ ആണല്ലോ കണിയാന്മാരും. അപ്പോള്‍ അവര്‍ അങ്ങനെ ഒരു ഉപദേശം കൊടുത്തിട്ടുണ്ടെങ്കില്‍ അതിനു കാരണം ഈ ലോകത്തിന്റെ വെടി അന്നത്തേക്ക്‌ തീര്‍ന്നു കിട്ടും എന്ന് ഉറപ്പായത് കൊണ്ടായിരിക്കണം. അതോര്‍താണ് ആ പ്രതീക്ഷ പിന്നെയും പൊട്ടി മുളച്ചത്.

പക്ഷെ പിന്നെയും സംശയങ്ങള്‍ ബാക്കി നിന്നു, എന്താണ് മാര്‍ച്ച്‌ 8 ന്റെ പ്രത്യേകത ? ഇനി ഇത് ഏതു മാര്‍ച്ച്‌ 8 ആണ് ? 2011 ആണോ അതോ 2022 ആകെ ഒരു കണ്‍ഫൂഷന്‍‍. പിന്നെയും ആ പഴയ പ്രതീക്ഷ ചെറുകെ അസ്തമിക്കാന്‍ തുടങ്ങി. പോരാത്തതിന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വന്ന അടുത്ത പ്രസ്താവനയോട് കൂടി എല്ലാ പ്രതീക്ഷയേയും അടച്ചു കുപ്പിയിലാക്കി. അതായത് സസ്പെന്‍ഷന്‍ കാലാവതി തീരുന്ന 2011 മാര്‍ച്ച്‌ 8 നു ശേഷം കൊണ്ഗ്രെസ്സില്‍ എടുത്തില്ലങ്കില്‍ ഇന്ദിരാ ഭവന് മുമ്പില്‍ സത്യാഗ്രഹം ഇരിക്കും പോലും. മാര്‍ച്ച്‌ 8 ന്റെ പ്രത്യേകതയും, മാത്രവുമല്ല ഇത് കണിയാന്റെ ബുദ്ധിയില്‍ ഉദിച്ചതും അല്ലെന്നുള്ള കാര്യവും അപ്പോഴാണ്‌ പിടി കിട്ടിയത്.

അത് അറിഞ്ഞപ്പോളാണ് മറ്റൊരു കാര്യത്തെ പറ്റി ചിന്തിച്ചത്. അതായത് ദൈവം സൃഷ്ടിച്ചപ്പോള്‍ തന്നെ ഉയരക്കുറവോട് കൂടി സൃഷ്‌ടിച്ച ചിലരാണ് തന്റെ മടങ്ങി വരവിനു തടസ്സം നില്‍ക്കുന്നത് എന്നാണ് ഇദ്ദേഹം എപ്പോഴും പറയാറുള്ളത്. അപ്പോള്‍ അടുത്ത മാര്‍ച്ച്‌ 8 നോട് അടുത്തുള്ള ദിവസങ്ങളില്‍ കൊണ്ഗ്രെസ്സിലെ ഉയരക്കുറവുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ ഇദ്ദേഹത്തിന്റെ കാര്യം പിന്നെയും കട്ട പുകയാകും. അവര്‍ക്ക് പറ്റുന്ന ചെറിയ ഒരു പരുക്കിന് പോലും അദ്ദേഹം സമാധാനം പറയേണ്ടി വരും. അന്ന് കൊണ്ഗ്രെസ്സിലെ ബുദ്ധിയില്‍ ഉയരക്കൂടുതല്‍ ഉള്ളവര്‍ ഒറ്റ കെട്ടായി പറയും, ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ഇദേഹമാണെന്നു. പണ്ടേ പറഞ്ഞ പണി ഇപ്പോള്‍ കൊടുതതാണെന്നുള്ള ആ ഒരൊറ്റ വാദത്തില്‍ കൊണ്ഗ്രെസ്സിലെക്കുള്ള വാതില്‍ പിന്നെയും കൊട്ടിയടയപ്പെടും. അതുകൊണ്ട് കൊണ്ഗ്രെസ്സില്‍ ഉള്ളവര്‍ക്ക്, പ്രത്യേകിച്ച് ഉയരം കുറഞ്ഞവര്‍ക്ക് അടുത്ത മാര്‍ച്ച്‌ 8 വരെ ഒരു ആപത്തും വരുതെല്ലേ എന്ന് സ്ഥിരമായി പ്രാര്‍ത്ഥിക്കുക. വേണമെങ്കില്‍ കുറെ വഴിപാടുകളും നടത്തുക.


പുന പ്രവേശനത്തിനുള്ള മറ്റൊരു വലിയ ഭീഷണി റിസര്‍വ് ബാങ്ക് ആണ്. കൊണ്ഗ്രെസ്സിലെ മെമ്പര്‍ഷിപ്പിനുള്ള മൂന്നു രൂപ (മൂന്ന് ഒറ്റ നാണയങ്ങള്‍ ) എപ്പോഴും പോക്കെറ്റില്‍ ഇട്ടോണ്ടാണല്ലോ നടപ്പ്. അതായത് ആരെങ്കിലും തിരിച്ചു എടുക്കാം എന്ന് പറഞ്ഞാല്‍ ചില്ലറ തപ്പി പോകണ്ടല്ലോ. ഇപ്പോഴത്തെ ഇന്ത്യയുടെ ഒരു പോക്ക് കണ്ടിട്ട് മിക്കവാറും ഒരു രൂപ നാണയങ്ങള്‍ പിന്‍വലിക്കപെടുവാന്‍ അധികം നാള്‍ വേണ്ടി വരുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു സാഹചര്യം വരികയും കൊണ്ഗ്രെസ്സ് എന്ന വലിയ പാര്‍ടി അതിന്റെ വിശാല മനസ്ഥിതി കൊണ്ട് മെംബെര്‍ഷിപ്‌ ഫീസ്‌ ഉയര്‍ത്താതെയും ഇരിക്കുന്ന കാര്യം ഒന്നോര്‍ത്തു നോക്കിയെ. അപ്പോഴും ആ പഴയ കൊണ്ഗ്രെസ്സിലെ ബുദ്ധിയില്‍ ഉയരക്കൂടുതല്‍ ഉള്ളവര്‍ പ്രവര്‍ത്തിക്കും. താങ്കള്‍ കൊടുക്കുന്ന 4 രൂപക്കോ 5 രൂപക്കോ ബാകി തരാന്‍ ചില്ലറയില്ല, അതുകൊണ്ട് പോയിട്ട് പിന്നെ വരാന്‍ പറഞ്ഞു താങ്കളുടെ പുന പ്രവേശം പിന്നെയും വൈകിക്കും.

അതുകൊണ്ട് എല്ലാ ആഴ്ചയിലും മിനിമം ഒരു ഡല്‍ഹി യാത്ര വെച്ച് നടത്തുക. ഓടി നടന്നു എല്ലാവരുടെയും കാലില്‍ വീഴാതെ കാണേണ്ടവരെ കാണേണ്ടത് പോലെ കാണുക. കൂട്ടത്തില്‍ റിസര്‍വ് ബാങ്കിന് ഉടന്‍ ഒന്നും ദുര്‍ബുദ്ധി തോന്നിക്കല്ലേ എന്ന് കൂടി പ്രാര്‍ത്ഥിക്കുക. ‍ ‌

Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code