Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
Advisory Board Members
Advisory Board
Sebastian Antony
Advisory Board Member
7328212304

കേരളത്തിലെ എറണാകുളം ജില്ലയില്‍ ആരക്കുന്നം സ്വദേശിയായ ശ്രീ. സെബാസ്റ്റിയന്‍ ആനറണി ഇപ്പോള്‍ വടക്കേ അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള സൗത്ത് ബ്രണ്ട്‌വിത്തില്‍ താമസിച്ച് ന്യൂജേഴ്‌സി സ്‌റ്റേറ്റ് ഗവണ്‍മെന്റ്; ഫാമിലി ആന്റ് ചില്‍ഡ്രന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സോഷ്യല്‍ വര്‍ക്കറായി ഔദ്യോഗിക ജീവിതം നയിക്കുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്ന് സയന്‍സില്‍ ബിരുദം നേടിയതിനു ശേഷം സാമൂഹിക സേവനത്തോടുള്ള ആഭിമുഖ്യം മൂലം കളമശ്ശേരി, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും സമ്പാദിക്കുകയുണ്ടായി.

1990 മുതല്‍ ഇന്ത്യയിലെ സാമൂഹ്യ ക്ഷേമരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ശ്രീ.സെബാസ്റ്റിയന്‍ ആന്റണി. വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയില്‍ പ്രൊജക്ട് മാനേജര്‍ ആയി ഇടുക്കി ജില്ലയില്‍ മൂന്നാര്‍, മറയൂര്‍, അടിമാലി, തുടങ്ങിയ പ്രദേശങ്ങളിലും കേരളത്തിലെ വിവിധ ട്രൈബല്‍ മേഖലകളിലും സാമൂഹ്യം സാംസ്‌കാരിക സാമ്പത്തിക വികസനത്തിന് ഉതകുന്ന വിവിധ ഗവണ്‍മെന്റ് പ്രൊജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും ശ്രീ. സെബാസ്റ്റിയന്‍ ആന്റണിക്ക് സാധിച്ചിട്ടുണ്ട്. 1992 മുതല്‍ പീരുമേട് ഡെവെലപ്‌മെന്റ് സൊസൈറ്റിയിലും, വണ്ടന്‍മേട് ഡെവെലമെന്റ് സൊസൈറ്റിയിലും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുകയുണ്ടായി.

1995 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ കീഴില്‍ എന്റര്‍പ്രുനെര്‍സ് പ്രൊജക്ടിന്റെ് തൃശൂര്‍, പാലക്കാട് ജില്ലകളുടെ കോര്‍ഡിനേറ്റര്‍ ആയിരുന്നു ശ്രീ. സെബാസ്റ്റിയന്‍ ആന്റണി. 1997 -ല്‍ അമേരിക്കയിലെത്തി. ഭാര്യ സബീന ഫാര്‍മിസ്റ്റ് ആയി അമേരിക്കയില്‍ ജോലി നോക്കുന്നു. ഇവര്‍ക്ക് രണ്ടു ആണ്‍മക്കളാണുള്ളത്. ആല്‍ബിന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ആല്‍ബര്‍ട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

കേരളത്തോടും, മലയാള ഭാഷയോടും മലയാള സാഹിത്യത്തോടുമുള്ള ആഭിമുഖ്യം മൂലവും, മലയാള ഭാഷ നശിച്ചുപോകാതെ വരും തലമുറകള്‍ക്ക് വേണ്ടി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് മലയാള ഭാഷ എളുപ്പം പഠിക്കുവാന്‍ സഹായിക്കുന്ന വിദ്യാരംഭം ട്യൂട്ടോര്‍ ഭാഷാ പഠന സഹായിയുടെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ശ്രീ. സെബാസ്റ്റിയന്‍ ആന്റണി ഇപ്പോള്‍. അലന്‍ പാക്ക് ഇന്‍ഫോടെക്കും, ലോകപ്രശസ്ത സംഗീത കമ്പനിയായ 'സോണി'യും  ചേര്‍ന്നു വളരെ നാളത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മലയാള ഭാഷ എളുപ്പം പഠിക്കുവാന്‍ സഹായിക്കുന്നതായ ഈ സോഫ്റ്റ്‌വയര്‍ വികസിപ്പിച്ചെടുത്തത്. ഈ ഇന്റര്‍ ആക്റ്റീവ് മള്‍ട്ടിമീഡിയ സോഫ്റ്റ്‌വയര്‍ ആണ് വിദ്യാരംഭം ട്യൂട്ടോര്‍ പഠനസഹായി സി.ഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദി, ഗുജറാത്തി, തമിഴ് എന്നീ മറ്റ് ഇന്ത്യന്‍ ഭാഷകളിലും വിദ്യാരംഭം ട്യുട്ടോര്‍ സി.ഡികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഭാഷ സ്‌നേഹികള്‍ക്ക് ഈ സി.ഡികള്‍ ഒരു മുതല്‍കൂട്ട് ആയിരിക്കും. അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ ഇടയില്‍ വലിയ സ്വീകരണമാണ് ഈ സി.ഡികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advisory Board
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."