Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
Advisory Board Members
Advisory Board
Joychen Puthukulam
Managing Director
8473907836

അമേരിക്കയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ 15 വര്‍ഷമായി വാര്‍ത്താ റിപ്പോര്‍ട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര പത്ര പ്രവര്‍ത്തകനാണ് ജോയിച്ചന്‍ പുതുക്കുളം. ആദ്യ കാലത്ത് അമേരിക്കയിലെ മലയാളം പത്രങ്ങള്‍ക്കു വേണ്ടിയും (പ്രിന്‍റ് മീഡിയ) പിന്നീട് ദീപിക, മനോരമ, മാതൃഭൂമി തുടങ്ങി ഒരു ഡസനിലധികം ഇന്‍റര്‍നെറ്റ് ( ഇലക്ട്രോണിക് മീഡിയ ) മാധ്യമങ്ങള്‍ക്കും, ഏഷ്യാനെറ്റ്‌, കൈരളി ടി.വി തുടങ്ങിയ ദ്രിശ്യ മാധ്യമങ്ങള്‍ക്കു വേണ്ടിയും, അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന പ്രവാസി മലയാളി സമൂഹത്തില്‍ നടക്കുന്ന പരിപാടികളും, സംഭവവികാസങ്ങളും, തേടി പിടിച്ചു വാര്‍ത്തകളാക്കി എത്തിച്ചുകൊണ്ടിരിക്കുന്നു.

ആദ്യമൊക്കെ അന്വേഷിച്ചു വാര്‍ത്തകള്‍ തേടിപ്പിടിക്കുകയായിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ തേടി വന്നുകൊണ്ടിരിക്കുന്നു. പ്രതിഫലം ആഗ്രഹിക്കാതെ ഒരു സാമൂഹ്യ സേവനം എന്ന നിലയിലാണ്‌ വാര്‍ത്തകള്‍ സ്വീകരിക്കുന്നതും മാധ്യമങ്ങള്‍ക്കു എത്തിച്ചുകൊടുക്കുന്നതും. എന്നാല്‍ ചുരുക്കം ചില പ്രസ്ഥാനങ്ങളും വ്യക്തികളും ചെറിയ പാരിതോഷികങ്ങള്‍ എത്തിച്ചുതരാറുണ്ട്.

മത, സാമൂഹ്യ, സാംസ്കാരിക സംഘടനാ ജീവകാരുണ്യ രംഗത്ത് നാട്ടില്‍ ആയിരുന്നപ്പോഴും, അമേരിക്കയില്‍ എത്തിയതിനുശേഷവും പ്രവര്‍ത്തിച്ചുവരുന്നു.

അമേരിക്കയിലും, ലോകത്തെങ്ങുമുള്ള മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയകുന്നതില്‍ സ്വന്തം കുടുംബാംഗങ്ങളും, ബന്ധുക്കളും, അഭ്യൂദയകാംക്ഷികളും, ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കിവരുന്നത്. പ്രത്യേകിച്ച് മലയാള മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് സമൂഹത്തിന് നന്‍മ ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും, മനസുഖവും, സാമ്പത്തിക നേട്ടങ്ങളില്‍ നിന്നും ലഭിക്കുകയില്ലായെന്ന തോന്നലും, വിശ്വാസവുമാണ്, സാമൂഹ്യ സേവന രംഗത്ത് പിടിച്ചു നില്‍ക്കുവാന്‍ വേണ്ട കരുത്തും പ്രചോദനവും നല്‍കുന്നത്.


DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."